നീറ്റ്: ആദ്യ രണ്ട് റാങ്കുകാർക്ക് മുഴുവൻ മാർക്ക്

HIGHLIGHTS
  • പെൺകുട്ടികളിൽ ആദ്യ 20 പേരിൽ 4 മലയാളികളുണ്ട്. ആൺകുട്ടികളിൽ ഒരാൾ മാത്രം
Neet-Exam-6
SHARE

നീറ്റ് പരീക്ഷയിലെ ആദ്യ രണ്ട് റാങ്കുകാർക്കും മുഴുവൻ മാർക്ക്. ഒഡീഷ സ്വദേശിയായ സൊയീബ് അഫ്താബും രണ്ടാം റാങ്ക് നേടിയ ഡൽഹി സ്വദേശി അകാൻഷ സിങ്ങും 720 മാർക്കും നേടിയാണു റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. നീറ്റ് പരീക്ഷയുടെ ഒന്നാം റാങ്ക് ആദ്യമായി ഒഡീഷയിലെത്തിയ സൊയീബ് 2 വർഷമായി രാജസ്ഥാനിലെ കോട്ടയിൽ പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. ഇക്കുറി 3,43,556 ആൺകുട്ടികളും 4,27,943 പെൺകുട്ടികളുമാണു റാങ്ക് പട്ടികയിൽ ഇടം നേടിയത്. പെൺകുട്ടികളിൽ ആദ്യ 20 പേരിൽ 4 മലയാളികളുണ്ട്. ആൺകുട്ടികളിൽ ഒരാൾ മാത്രം. 

ഇന്നലെ വൈകിട്ട് നാലിനു ഫലമെത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും വെബ്സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ഏഴരയോടെയാണു ഫലം പൂർണമായെത്തിയത്. രാത്രി വൈകി വെബ്സൈറ്റിന്റെ പ്രശ്നം പരിഹരിച്ചു. 

English Summary: NEET Result 2020

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA