നീറ്റ്: യോഗ്യതയിൽ കേരളം നാലാമത്; വിജയത്തിൽ അഞ്ചാം സ്ഥാനം

HIGHLIGHTS
  • കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു
neet-rank-holder
നീറ്റ് കേരളത്തിൽ ആദ്യ 50ൽ: ( റാങ്ക് ബ്രായ്ക്കറ്റിൽ) എ. ലുലു (22), സനീഷ് അഹമ്മദ് (25), ഫിലിമോൻ കുര്യാക്കോസ് (50)
SHARE

നീറ്റ് പരീക്ഷയിൽ ഇക്കുറി ആകെ പരീക്ഷയെഴുതിയ 13,66,945 പേരിൽ 7,71,500 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. ജനറൽ വിഭാഗത്തിൽ 50 പെർസന്റൈൽ സ്കോർ നേടി റാങ്ക് പട്ടികയിൽ ഇടം പിടിച്ചത് 6,82,406 പേർ. സംസ്ഥാനം തിരിച്ചുള്ള എണ്ണത്തിൽ കേരളം നാലാമതാണ്. കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു. യുപി (88,889), മഹാരാഷ്ട്ര (79,974), രാജസ്ഥാൻ (65,758) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ സ്ഥാനത്തെത്തിയത്. 2018 ൽ യുപിക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. 

അതേസമയം, വിജയശതമാനത്തിൽ കേരളം അഞ്ചാമതാണ്: 63.94%. ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ. 147 മാർക്കു വരെ നേടിയവരാണു 50 പെർസന്റൈൽ നേടി ജനറൽ വിഭാഗത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടത്. ജനറൽ ഭിന്നശേഷി വിഭാഗത്തിൽ 129 മാർക്ക് വരെയുള്ളവർ ലിസ്റ്റിലുണ്ട് (45 പെർസന്റൈൽ), ഒബിസി, എസ്‌സി, എസ്ടി, ഇവ മൂന്നിന്റെയും ഭിന്നശേഷി വിഭാഗങ്ങൾ എന്നിവയിൽ 113 മാർക്ക് വരെ നേടിയവർ (40 പെർസന്റൈൽ) പട്ടികയിലുണ്ട്. 

ആദ്യ അൻപതിൽ ഇവർ

∙ 22 ാം റാങ്ക് നേടിയ പാലക്കാട് നെന്മാറ സ്വദേശി എ. ലുലു അടിപ്പരണ്ട കെഎകെ മൻസിലിൽ അബ്ദുൽ ഖാദറിന്റെയും മെഹറുന്നിസയുടെയും മകളാണ്. 706 മാർക്ക് നേടിയാണു ലുലുവിന്റെ നേട്ടം. 

∙ 50ാം റാങ്ക് നേടിയ ഫിലിമോൻ കുര്യാക്കോസ് തിരുവല്ല കറ്റോട് കുഴിപറമ്പിൽ കുര്യാക്കോസ് തോമസിന്റെയും 

അമ്പിളി മത്തായിയുടെയും മകനാണ്.

∙ 25 റാങ്ക് നേടിയ സനിഷ് അഹമ്മദ് കോഴിക്കോട് വെള്ളിമാടുകുന്ന് പൈപ്പ് ലൈൻ റോഡ് സാനിമിസ്ന ഹൗസിൽ അഡ്വ: അഹമ്മദ് കോയയുടെയും സുനീറയുടെയും മകനാണ്.

കേരളം ഇങ്ങനെ 2019

∙ ആകെ റജിസ്റ്റർ ചെയ്തത്– 1,17,255

∙ പരീക്ഷയെഴുതിയത്– 1,10,206

∙ യോഗ്യത നേടിയത്– 73,385 (66.59%)

2020

∙ ആകെ റജിസ്റ്റർ ചെയ്തത്– 1,15,480

∙ പരീക്ഷയെഴുതിയത്– 92,911

∙ യോഗ്യത നേടിയത്– 59,404 (63.94%)

English Summary: NEET Result 2020 Kerala

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA