ADVERTISEMENT

ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയവയിലേക്കുള്ള ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്. 5 വർഷ എംടെക് / എംഎസ്‌സി, 4 വർഷ ബിഎസ് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള അവസാന റൗണ്ട് അലോട്മെന്റും പൂർത്തിയായി.

 

കോവിഡ് കാരണം റിപ്പോർട്ടിങ് ഓൺലൈനായി മതി. നേരിട്ടു ഹാജരാകേണ്ട. ജോസ 1–6 റൗണ്ടുകളിൽ സീറ്റ് ലഭിച്ചവർ നവംബർ 9–13 തീയതികളിൽ ഭാഗികമായ അഡ്മിഷൻ ഫീ 40,000 രൂപ ജോസ പോർട്ടൽ വഴി അടയ്ക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 20,000 രൂപ. ഇല്ലെങ്കിൽ കിട്ടിയ സീറ്റ് റദ്ദാകും.

 

josaa

ഫീസടച്ചവർ ലഭിച്ച സ്ഥാപനത്തിന്റെ വെബ്സൈറ്റ് നോക്കി, ഓൺലൈനായി റിപ്പോർട്ട് ചെയ്ത്, നടപടിക്രമങ്ങൾ 16–21 തീയതികളിൽ പൂർത്തിയാക്കി അഡ്മിഷനെടുക്കണം. 

 

തുടർന്നുള്ള സിഎസ്എബി സ്പെഷൽ റൗണ്ടുകളിൽ താൽപര്യമുണ്ടെങ്കിൽ പങ്കെടുക്കാം. പക്ഷേ ഇതിനു പോകുന്നവർ ഫീസ് റീഫണ്ടിന്റെ കാര്യത്തിൽ, പ്രവേശനം നേടിയ സ്ഥാപനത്തിലെ നിബന്ധനകൾ പാലിക്കേണ്ടിവരും. മാത്രമല്ല, സിഎസ്എബി വഴി അലോട്മെന്റ് കിട്ടുന്നവരുടെ പഴയ പ്രവേശനം തനിയെ റദ്ദാകും. പരീക്ഷണം സൂക്ഷിച്ചു വേണം.

 

ജോസ പ്രകാരം സ്ഥാപനത്തിൽ ചേരാത്തവർക്ക് സിഎസ്എബി സ്പെഷൽ റൗണ്ടിനു റജിസ്റ്റർ ചെയ്യാം. സിഎസ്എബി പൂർത്തിയാക്കി നവംബർ 25–30 തീയതികളിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം. വിശദാംശങ്ങൾ :https://josaa.nic.in, https://csab.nic.in.

English Summary: IIT NIT Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com