ADVERTISEMENT

ഏതു തരത്തിലുള്ള വിജയം നേടുന്നവർക്കും ഉപരി പഠനത്തിനായി നിരവധി മേഖലകളുണ്ട്. ഉപരിപഠനത്തിനായി കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറെ ആളുകളും മുൻ‌തൂക്കം കൊടുക്കുന്നത് ജോലി സാധ്യതയ്ക്കാവും. ഏതു കോഴ്സ് തിരഞ്ഞെടുക്കുമ്പോഴും ജോലി സാധ്യത ഒരു പ്രധാന ഘടകമാണ്. ഇത്തരത്തിൽ ജോലി സാധ്യത ഏറെയുള്ളതാണ് അക്കൗണ്ടിങ് കോഴ്സുകൾ. ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും അക്കൗണ്ടന്റിന്റെയും ആവശ്യകത പല മേഖലകളിലും ഏറിവരുകയാണ്. ഇത്തരം ജോലികൾക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നു എന്നതാണ് പ്രത്യേകത.

 

അക്കൗണ്ടിങ് കോഴ്സുകൾ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട്. പ്ലസ് ടു, ബികോം എംകോം, എംബിഎ കോഴ്സുകൾ കഴിഞ്ഞവർക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള അക്കൗണ്ടിങ് കോഴ്സുകൾ തിരഞ്ഞെടുക്കാം. ഒരു മാസം ദൈർഖ്യമുള്ള കോഴ്സുകൾ മുതൽ ലഭ്യമാണ്. ഏതു കോഴ്സാണ് പഠി‌ക്കേണ്ടതെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ അതിനു വേണ്ടിയുള്ള സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ കണ്ടെത്തുക എന്നതാണ് ആദ്യപടി. കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ മലയാള മനോരമ ക്വിക്ക് കേരളം ഡോട്ട് കോം സഹായിക്കുന്നു. 

 

കേരളത്തിലെ നമ്പർ വൺ ബിസിനസ് ലിസ്റ്റങ് സൈറ്റായ ക്വിക്ക് കേരള ഡോട്ട് കോമിൽ സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് അക്കൗണ്ടിങ് കോഴ്സുകൾ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ  ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയിൽ നിന്ന് നമ്മുടെ ഏറ്റവും അടുത്തുള്ള മികച്ച സ്ഥാപനം സ്വന്തമായി തിരഞ്ഞെടുക്കാം. നിരവധി വർഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനങ്ങൾ ക്വിക്ക് കേരള ഡോട്ട് കോമിലുണ്ട്. ഇവരുമായി നേരിട്ടു സംസാരിച്ചു നമ്മുടെ ഇഷ്ടാനുസരണമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാം.നവംബർ 14  ശനിയാഴ്ച്ച അക്കൗണ്ടിങ് പഠനവും തൊഴിൽ സാധ്യതകളും  എന്ന വിഷയത്തിൽ വെബിനാർ ക്വിക്‌കേരള യുടെക് എഡ്യൂക്കേഷന്റെ സഹകരണത്തോടെ നടത്തുന്നു .  

 

അക്കൗണ്ടിങ് കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സ്വകാര്യ, സർക്കാർ കോളേജുകളിൽ പഠിപ്പിക്കാനും ഏതെങ്കിലും ഓഡിറ്റ് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിലും ഓഡിറ്റർ ജനറലിലും അക്കൗണ്ടുകൾ അടിസ്ഥാനമാക്കിയുള്ള ഓഫീസിലും ജോലിചെയ്യാം. പല സി‌എ സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഇന്റേൺഷിപ്പ് റോളുകൾക്കായി അപേക്ഷകരെ നിയമിക്കുന്നു.  ഫിനാൻഷ്യൽ കൺട്രോളർ, ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻഷ്യൽ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ചാർട്ടേഡ് മാനേജ്‌മെന്റ് കൺസൾട്ടന്റ്, ബുക്ക് കീപ്പർ, ഓഡിറ്റിങ് ക്ലാർക്ക്, ഫോറൻസിക് അക്കൗണ്ടിങ് തുടങ്ങിയവയാണ് അക്കൗണ്ടിങ് മേഖലകളിലെ വ്യത്യസ്ത ജോലികൾ. 9961162800,www.quickerala.com

English Summary: Career Scope Of Accounting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com