ADVERTISEMENT

ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി ഒഴികെ മെ‍‍‍ഡിക്കൽ– അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ 15നു വൈകിട്ട് 5 വരെ ഓപ്ഷൻ സ്വീകരിക്കും.

 

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15% സീറ്റുകൾ ഓൾ ഇന്ത്യ ക്വോട്ടയായി വകയിരുത്തിയിട്ടുണ്ട്. ഇതിലേക്കു കേരളീയരടക്കം ഇന്ത്യയിലെ ഏതു പ്രദേശത്തുള്ളവർക്കും ഓപ്ഷൻ നൽകാം (പ്രോസ്പെക്ടസ്: 4.1.1–ii & 6.1–iii).

 

പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 13% സീറ്റുകളാണു ജനറൽ മെറിറ്റിനുള്ളത്; 70% പട്ടികജാതി, 2% പട്ടികവർഗം, 15% ഓൾ ഇന്ത്യ ക്വോട്ട എന്നിങ്ങനെയും.

 

എൻആർഐ ക്വോട്ടയ്ക്ക് അർഹരായവരുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്. ഇതുകൊണ്ടു മാത്രം എൻആർഐ സീറ്റിലേക്കു പരിഗണിക്കില്ല. താൽപര്യമുള്ള സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ എൻആർഐ ക്വോട്ട ഓപ്ഷനും കൃത്യമായി സമർപ്പിക്കണം. അലോട്മെന്റ് െവബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു ശേഷം, ഫീസ് / ബാക്കി തുക 21ന് 3 മണിക്കകം അടയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com