ADVERTISEMENT

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ മൂന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി ഇന്നു മുതല്‍ അപേക്ഷിക്കാം.

 

ഇലക്ട്രോണിക് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് വിവിധ കോളേജുകളിലായി സീറ്റുകൾ ഒഴിവുള്ളത്.

 

ആറ്റിങ്ങൽ(8547005037), കരുനാഗപ്പള്ളി(8547005036), കൊട്ടാരക്കര(8547005039), അടൂർ(8547005100), ചെങ്ങന്നൂർ(8547005032), ചേര്‍ത്തല(8547005038)  കല്ലൂപ്പാറ(8547005034), പൂഞ്ഞാർ(8547005035), തൃക്കാക്കര(8547005097) എന്നിവിടങ്ങളിലാണ് ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജുകൾ പ്രവർത്തിക്കുന്നത്. എൻജിനീയറിങ് പഠനത്തിനായി സംസ്ഥാനത്ത്  അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷകൾ നേരിട്ടോ ഇമെയിൽ മുഖേനയോ  ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കാം. നിയമാനുസൃതം അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾ ബന്ധപ്പെട്ട കോളജുകളുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

English Summary: IHRD Engineering College Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com