ADVERTISEMENT

ശാസ്‌ത്രപഠനത്തിൽ താല്‌പര്യമുള്ള വിദ്യാർഥികൾക്കു ശാസ്ത്ര ഒളിംപ്യാഡിൽ പങ്കെടുക്കാൻ അവസരം. കേന്ദ്രസർക്കാരിന്റെ ചെലവിലുള്ള ഒളിംപ്യാഡ് നടത്തിപ്പിന്റെ സിരാകേന്ദ്രം ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനാണ് (HBCSE). Homi Bhabha Centre for Science Education (TIFR), V. N. Purav Marg, Mankhurd, Mumbai - 400 088, വെബ്: http://olympiads.hbcse.tifr.res.in

 

ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്‌സ് ടീച്ചേഴ്‌സ് (IAPT), സമാന അസോസിയേഷനുകളുടെ സഹകരണത്തോടെ, ആദ്യഘട്ടത്തിന്റെ ചുമതല വഹിക്കുന്നു. ആഗോളതല ഒളിംപ്യാഡ് മത്സരവിഷയങ്ങൾ: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്, ബയോളജി, അസ്‌ട്രോണമി, ജൂനിയർ സയൻസ്. 

അസ്ട്രോണമി, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നാ വിഷയങ്ങൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 2020 നവംബർ 30നു മുൻപ് 12ലെ പരീക്ഷ എഴുതുന്നവരാകരുത്. 2021 ജൂൺ ഒന്നിനോ അതിനു മുൻപോ സർവകലാശാലാപഠനം തുടങ്ങുന്നവരുമാക‍രുത്. 

ജനനത്തീയതി 2001 ജൂലൈ ഒന്നിനു മുൻപോ, 2006 ജൂൺ 30നു ശേഷമോ ആയിക്കൂടാ. 2018 നവംബർ 30 മുതലെങ്കിലും ഇന്ത്യയിലോ, ഇന്ത്യൻ സ്‍കൂൾ സമ്പ്രദായത്തിലോ പഠിച്ചിരിക്കണം.  2020 ലെ എൻഎസ്ഇജെഎസ് (നാഷനൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ ഇൻ ജൂനിയർ സയൻസ്) എഴുതുന്നവരാകരുത്. ജൂനിയർ സയൻസ് വിഷയത്തിൽ നേരിയ വ്യത്യാസങ്ങളുണ്ട്.

യോഗ്യതാ പരീക്ഷകൾ: മാത്‌സും ജൂനിയർ സയൻസും (ജനുവരി 17), അസ്ട്രോണമിയും കെമിസ്‌ട്രിയും (ഫെബ്രുവരി 6), ബയോളജിയും ഫിസിക്‌സും (ഫെബ്രുവരി 7). അപേക്ഷാഫീ ഓരോ വിഷയത്തിനും 200 രൂപ. സംശയപരിഹാരത്തിന് ഫോൺ: 96322 21945, ഇ–മെയിൽ: iapt.nse@gmail.com കൂടുതൽ വിവരങ്ങൾക്ക് https://olympiads.hbcse.tifr.res.in / www.iapt.org.in. മാത്‌സ് ഒളിംപ്യാഡ് സംബന്ധിച്ച വിവരങ്ങൾക്ക് www.mtai.org.in.

English Summary: Enrollment Of Science Olympiad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com