ADVERTISEMENT

എൻഐടികളിൽ 6 റൗണ്ട് അലൊക്കേഷനു ശേഷം 7430 ഒഴിവുകൾ. സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ് (സിഎസ്എബി) ഇവ 2 റൗണ്ടുകളിലായി നികത്തും. ഐഐടി വിദ്യാർഥികൾ ഇതിൽ വരില്ല. കോഴിക്കോട് എൻഐടിയിൽ ഓപ്പൺ ജെൻഡർ ന്യൂട്രൽ വിഭാഗത്തിൽ 10 ബ്രാഞ്ചുകളിലായി 30 ഒഴിവുണ്ട്. 

ഭാഗിക ഫീസ് അടച്ച് പ്രവേശനം നേടിയവർ ഉൾപ്പെടെ, ജെഇഇ മെയിൻ റാങ്ക്‌ ലിസ്റ്റിൽപെട്ട ആർക്കും സിഎസ്എബിയിൽ പങ്കെടുക്കാം.

19നു രാത്രി 11.59 വരെ 2000 രൂപ പ്രോസസിങ് ഫീ അടച്ച് പുതിയ റജിസ്ട്രേഷനും പുതിയ ചോയ്സ് ഫില്ലിങ്ങും നടത്തണം. 20നു വൈകിട്ട് 5ന് സൈറ്റിൽ (https://csab.nic.in) അലോട്മെന്റ് വരും. സിഎസ്എബി വഴി അലോട്മെന്റ് കിട്ടുന്നവർക്ക് മുൻപു പ്രവേശനം കിട്ടിയിരുന്നെങ്കിൽ തനിയെ റദ്ദാകും. സിഎസ്എബി ആദ്യറൗണ്ടിൽ സീറ്റ് കിട്ടാത്തവരെ രണ്ടാം റൗണ്ടിലേക്കും പരിഗണിക്കും. ഇതു വേണ്ടെങ്കിൽ വിദ്യാർഥി അറിയിക്കണം.

ഓപ്പൺ ജെൻഡർ - ന്യൂട്രൽ ഒഴിവുകൾ

∙ കോഴിക്കോട് (ഹോം സ്റ്റേറ്റ്): ബയോടെക്നോളജി 2, കെമിക്കൽ 4, സിവിൽ 3, കംപ്യൂട്ടർ സയൻസ് 2, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് 3, എൻജിനീയറിങ് ഫിസിക്സ് 1, മെറ്റീരിയൽ സയൻസ് 2, മെക്കാനിക്കൽ 5, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ 2, പ്രൊഡക്‌ഷൻ 6.

∙ തിരുച്ചിറപ്പള്ളി (അദർ സ്റ്റേറ്റ്): കംപ്യൂട്ടർ സയൻസ് 1, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് 1, മെക്കാനിക്കൽ 3, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ 1, പ്രൊഡക്‌ഷൻ 2, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ 1, മെറ്റലർജിക്കൽ & മെറ്റീരിയൽസ് 3.

∙ സൂറത്കൽ (അദർ സ്റ്റേറ്റ്): സിവിൽ 1, കംപ്യൂട്ടർ സയൻസ് 1, മെക്കാനിക്കൽ 3, മെറ്റലർജിക്കൽ & മെറ്റീരിയൽസ് 1, ഐടി 2.

English Summary: NIT Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com