ADVERTISEMENT

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാപനമായ എന്‍സിഇആ‍‍‍ർടിയുടെ  ഉപദേശക സമിതിയംഗമായി കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്തിനെ നിയമിച്ചു. അന്‍വർ സാദത്തിന്റെ ഈ മേഖലയിലെ വൈദഗ്ദ്ധ്യവും അനുഭവവും പരിഗണിച്ചു കൊണ്ടാണ് എന്‍സിഇആ‍‍‍ർടിയുടെ എഡ്യുക്കേഷൻ ടെക്നോളജി വിഭാഗമായ സി.ഐ.ഇ.ടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്വൈസറി ബോർഡില്‍ (ഐഎബി) അംഗമായി നിയമിച്ചത്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൊപ്പോസലുകളുടെ പരിശോധനയും ശുപാർശ നല്‍കലുമാണ് അഡ്വൈസറി ബോർഡിന്റെ ചുമതല. അന്‍വർ സാദത്തിനു പുറമെ ഐ.എസ്.ആർ.ഒ, ഇഗ്നോ, യു.ജി.സി, ഇ.എം.എം.ആർ.സി കാശ്മീർ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരേയും ബോർഡംഗങ്ങളായി നിയമിച്ചിട്ടുണ്ട്.  2023 വരെ മൂന്നു വ‍ർഷത്തേക്കാണ് നിയമനം. 

 

കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര ഡിജിറ്റല്‍ വിദ്യാഭ്യാസ അന്തർഘടന തയ്യാറാക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പ് അംഗമായും അന്‍വർ സാദത്തിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചിരുന്നു. ഐടി@സ്കൂള്‍, അക്ഷയ പദ്ധതികളുടെ ഡയറക്ടർ, ഇ-കൃഷി പ്രോജക്ട് തലവന്‍, കുസാറ്റ് സിന്‍ഡിക്കേറ്റംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൊഫഷണല്‍ സംഘടനയായ എ.ഇ.സി.ടി നല്‍കുന്ന അവാർഡ് 2018-ല്‍ ആദ്യമായി ഒരിന്ത്യാക്കാരന് ലഭിക്കുന്നത് അന്‍വർസാദത്തിനായിരുന്നു.

English Summary: KITE CEO appointed NCERT advisory board member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com