ADVERTISEMENT

തിരുവനന്തപുരം∙ പുതുതായി ഉൾപ്പെടുത്തിയവരെക്കൂടി പരിഗണിച്ചുള്ള പുതുക്കിയ എംബിബിഎസ് എൻആർഐ കാറ്റഗറി ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിൽ ഉൾപ്പെട്ടതും നിലവിൽ എംബിബിഎസ് പ്രവേശനം ലഭിച്ചിട്ടില്ലാത്തതുമായ വിദ്യാർഥികളെ പരിഗണിച്ചും നിലവിലെ ഒഴിവിനനുസരിച്ചുമുള്ള എൻആർഐ സാധ്യതാ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുമായി ബന്ധപ്പെട്ടു 11 ന് വൈകിട്ട് 3 നു മുൻപു പ്രവേശനം നേടണം. 11 നു ശേഷവും എൻആർഐ സീറ്റിൽ ഒഴിവുണ്ടെങ്കിൽ അതു സ്റ്റേറ്റ് മെറിറ്റ് സീറ്റാക്കി മാറ്റും. 

പിജി ഹോമിയോ അലോട്മെന്റ്:  പിജി ഹോമിയോ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹോം പേജിലെ ഡേറ്റാ ഷീറ്റ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഇതു ഡൗൺലോഡ് ചെയ്യണം. ഹെൽപ് ലൈൻ: 04712525300.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com