ADVERTISEMENT

കോട്ടയം ∙ മനോരമ ഓൺലൈനും കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്നു സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 റൈല നേതൃത്വ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ കോളജ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം. ജനുവരി 23 നു രാവിലെ 9.30 മുതൽ 2 വരെ ഓൺലൈനായാണ് ക്ലാസ്. 18– 30 വയസ്സ് പ്രായപരിധിയിലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.

 

ryla-2021-leadership-summit-speakers-list

ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പ് സീനിയർ അഡ്വൈസറും നിസ്സാൻ  ഗ്ലോബൽ മുൻ സിഐഒയുമായ ടോണി തോമസ്, റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ റൊട്ടേറിയൻ ഡോ. തോമസ് വാവാനിക്കുന്നേൽ, മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു., സിനിമാ താരങ്ങളായ ജയസൂര്യ, അപർണ ബാലമുരളി, അയർലൻഡിലെ സ്ലിഗോ ഇൻസ്റ്റിറ്റ്യൂട്ടിലെ നാനോടെക്നോളജി ആൻഡ് ബയോഎൻജിനീയറിങ് റിസർച്ച് വിഭാഗം തലവൻ ഡോ. സുരേഷ് സി. പിള്ള, ജെൻറോബോട്ടിക് ഇന്നവേഷൻസ് സഹസ്ഥാപകനും ഡയറക്ടറുമായ കെ.റാഷിദ്, സംരംഭകനും മോട്ടിവേഷനൽ സ്പീക്കറുമായ സുരേഷ് മാത്യു എന്നിവർ ക്ലാസെടുക്കും.

 

ഓൺലൈൻ റജിസ്ട്രേഷന്: www.manoramaonline.com/ryla2021. വിശദവിവരങ്ങൾക്ക്: 9446514000, 9497253186, 9895367996
English Summary: Manoramaonline Rotary RYLA 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com