ADVERTISEMENT

കോഴിക്കോട്∙ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രാഥമിക പരീക്ഷ പാസായ അധ്യാപകർക്ക് രണ്ടാഴ്ചയ്ക്കകം മെയിൻ പരീക്ഷ; ഒരുങ്ങാൻ ആവശ്യത്തിനു സമയം ലഭിച്ചില്ലെന്നു പരാതി. കെഎഎസ് മൂന്നാം സ്ട്രീം പരീക്ഷ എഴുതുന്നതിൽനിന്ന് പിഎസ്‌സി പ്ലസ്ടു അധ്യാപകരെ വിലക്കിയിരുന്നു. ഇതിനെതിരെ അധ്യാപകർ കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി അധ്യാപകർക്ക് അനുകൂലമായി. ഇതോടെയാണ്  അധ്യാപകർക്കായി മെയിൻ പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

ഡിസംബർ 29നാണ് പ്രാഥമിക പരീക്ഷ നടന്നത്. ഇതിൽ വിജയിച്ച അധ്യാപകർക്ക് മെയിൻ പരീക്ഷ 15,16 തീയതികളിലാണ് നടക്കുന്നത്. ഇത്രയുംതിരക്കിട്ട് മെയിൻ പരീക്ഷ നടത്തുന്നതിനാൽ അധ്യാപകർക്ക് പഠിക്കാനുള്ള സമയം ലഭിച്ചിട്ടില്ല. ഇതിനിടെ പ്ലസ്ടു ക്ലാസുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. പഠിക്കാൻ ആവശ്യത്തിനു സമയം ലഭ്യമാക്കണമെന്ന് അധ്യാപകർ പറയുന്നു. മെയിൻ പരീക്ഷയുടെ തീയതി മാറ്റി നൽകിണമെന്നാണ് വിവിധ അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നത്.

കെഎഎസ് മെയിൻ പരീക്ഷ തിരക്കിട്ടു നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കെഎച്ച്എസ്ടിയു സംസ്ഥാനകമ്മിറ്റി. കെഎഎസിൽ നിന്നു അധ്യാപകരെ ഒഴിവാക്കാനുള്ള ഗൂഢനീക്കം കോടതി തടഞ്ഞപ്പോൾ മറ്റു മാർഗ്ഗങ്ങളിലൂടെ നീതി നിഷേധിക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും കെഎച്ച്എസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ. ടി അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി സി.ടി.പി ഉണ്ണിമൊയ്‌തീൻ എന്നിവർ പറഞ്ഞു.

English Summary : Higher secondary teachers for direct Kerala Administrative Service (KAS) recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com