ADVERTISEMENT

വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാലാ ക്യാംപസുകളിലേക്ക്. ‘നവ കേരളം : യുവ കേരളം’ ആശയക്കൂട്ടായ്മയുമായി ആദ്യം കാലിക്കറ്റ്, എംജി സർവകലാശാലകളിലാണ് മുഖ്യമന്ത്രി എത്തുന്നത്. ഫെബ്രുവരി 6 നു കാലിക്കറ്റ് സർവകലാശാലയിലും 8 ന് എംജി സർവകലാശാലയിലുമെത്തും. കാലടി സംസ്കൃത സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികൾ എംജി സർവകലാശാലയിലെ സംവാദത്തിൽ പങ്കെടുക്കും.

 

രാവിലെ 11 നു സംവാദം ആരംഭിക്കും. 260 കോളജുകളിൽ നിന്നു തിരഞ്ഞെടുത്ത വിദ്യാർഥികൾ പങ്കെടുക്കും. വിഷയങ്ങൾ അവതരിപ്പിക്കാൻ ഒന്നര മണിക്കൂർ സമയം വിദ്യാർഥികൾക്കു ലഭിക്കും. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ സംവാദം അവസാനിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്തു സർക്കാരിന്റെ നേട്ടങ്ങളും ഭാവി പരിഷ്കാരങ്ങൾ എന്നിവ സംബന്ധിച്ചു ചർച്ചയും ഉണ്ടാവും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള യോഗം സർവകലാശാലകളിൽ ചേരുന്നത്.  പരിപാടിക്കു മുന്നോടിയായി എല്ലാ സർവകലാശാലകളിലും ആശയക്കൂട്ടായ്മ നടത്തും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ പങ്കെടുപ്പിച്ച് ‘ടാലന്റ് മീറ്റ്’ പരിപാടിയും നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണു നടത്തിപ്പു ചുമതല.

English Summary: Nava Keralam, Yuva Keralam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com