ADVERTISEMENT

വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള ജെ.എൻ. ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ് 2021–22 അധ്യയന വർഷത്തിൽ ലഭിക്കാൻ താൽപര്യമുള്ളവർക്ക് മാർച്ച് 8ന് ഉച്ച വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: http://jntataendowment.org.

 

ഇഷ്ടമുള്ള വിഷയത്തിൽ ഫുൾടൈം പിജി, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ പഠനഗവേഷണങ്ങളാവാം. ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ രൂപ വായ്പ ലഭിക്കും. കൂടാതെ, ഏഴ‌ര ലക്ഷം രൂപ വരെ ഗിഫ്റ്റ് സ്കോളർഷിപ്പും അര ലക്ഷം രൂപ വരെ യാത്രച്ചെലവും കിട്ടാം. 60% എങ്കിലും മാർക്കോടെ ഇന്ത്യൻ സർവകലാശാലാ ബിരുദമുള്ള ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. വിദേശ കോഴ്സിനു രണ്ടു വർഷമെങ്കിലും ദൈർഘ്യമുണ്ടെങ്കിൽ രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം. അഡ്മിഷൻ ലെറ്റർ കിട്ടിയിരിക്കണമെന്നില്ല. കിട്ടുന്ന മുറയ്ക്ക് അറിയിച്ചാൽ മതി. 2021 ജൂൺ 30ന് 45 വയസ്സ് കവിയരുത്.

 

പരീക്ഷയിൽ നേടിയ മാർക്കു മാത്രമല്ല, അനുപാഠ്യ / പാഠ്യേതര പ്രവർത്തനമികവും സിലക്‌ഷനിൽ പരിഗണിക്കും. GRE/GMAT/TOEFL/IELTS മികച്ച സ്കോർ വേണം. പ്രാഥമിക സില‍ക്‌ഷനുള്ളവർ ഏപ്രിൽ 11ന് ഓൺലൈൻ ടെസ്റ്റിൽ പങ്കെടുക്കണം. അതിലെ മികവുകൂടി നോക്കി വിഡിയോ അഥവാ നേരിട്ടുള്ള ഇന്റർവ്യൂവിനു ക്ഷണിക്കും.

 

വായ്പത്തുക അടയ്ക്കാൻ ശേഷിയുള്ള ജാമ്യക്കാരൻ വേണം. രക്ഷിതാവോ അടുത്ത ബന്ധുവോ എങ്കിൽ നന്ന്. ഇവർ കരാറൊപ്പിടണം. കോ–ലാറ്ററൽ സെക്യൂരിറ്റി വേണ്ട. വായ്പ 3 മുതൽ 7 വരെ വർഷങ്ങളിൽ 5 തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. 2% സാധാരണ പലിശയുണ്ടെങ്കിലും കൃത്യസമയത്ത് തിരികെയടയ്ക്കുന്നവർക്ക് ഇത് ഇളവു‌ ചെയ്തുകിട്ടും. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.

English Summary: JN Tata Endowment Scholarships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com