ADVERTISEMENT

കേന്ദ്ര വനം–പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഭോപാൽ ഐഐഎഫ്‌എം 2–വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Chairperson, Admissions, Indian Institute of Forest Management, Nehru Nagar, Bhopal – 462 003; ഫോൺ: 0755 2766603,; ഇ–മെയിൽ: admission@iifm.ac.in; വെബ്: www.iifm.ac.in).

 

1. PGDFM (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്): 50 ശതമാനമെങ്കിലും മാർക്ക് / തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് നേടി, ബാച്‌ലർ ബിരുദമോ തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്കു മതി. ജൂൺ 30ന് അകം കോഴ്‌സ് പൂർത്തിയാക്കുന്ന ഫൈനൽ ഇയർ ബിരുദവിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും. 150 സീറ്റ്.

 

പ്രാഥമിക സിലക്‌ഷൻ ഐഐഎം CAT 2020 അഥവാ എക്‌സ്‌എൽആർഐയുടെ XAT 2021 വഴിയാണ്. ഇതിനു പുറമേ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മറ്റൊരു അപേക്ഷ ഓൺലൈനായി നൽകണം. മാർച്ച് ഒന്നു വരെ‍ സമയമുണ്ട്. അപേക്ഷാ ഫീ 1000 രൂപ. പട്ടികവിഭാഗക്കാർ 500 രൂപ. നിർദേശങ്ങൾ സൈറ്റിലുണ്ട്.

മികച്ച CAT / XAT സ്‌കോർ ഉള്ളവർക്ക് എഴുത്തുരീതിയിലുള്ള അഭിരുചിപരീക്ഷയും ഇന്റർവ്യൂവും കൊച്ചി, ബെംഗളൂരു അടക്കം 5 കേന്ദ്രങ്ങളിൽ മാർച്ച് / ഏപ്രിൽ സമയത്ത്. 

 

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 15 / 7.5 / 27 / 3 ശതമാനം സീറ്റ് സംവരണമുണ്ട്.

ക്യാംപസിൽ പാർക്കണം. ഹോസ്റ്റൽ വാടകയുൾപ്പെടെ കോഴ്സിനു 2 വർഷത്തേക്ക് ആറര ലക്ഷം രൂപ ചെലവു വരും. പട്ടികവിഭാഗക്കാർക്ക് 4 ലക്ഷത്തോളവും. സ്കോളർഷിപ്പുകളുണ്ട്. മുൻ ബാച്ചുകളിലെ വിദ്യാർഥികൾക്കെല്ലാം ക്യാംപസ് ഇന്റർവ്യൂ വഴി സർക്കാർ, കോർപറേറ്റ്, ഐടി സെക്‌ടറുകളിലും ഗവേഷണാലയങ്ങളിലും ഫിനാൻഷ്യൽ സ്‌ഥാപനങ്ങളിലും മറ്റുമായി നല്ല നിയമനം ലഭിച്ചിരുന്നു.

 

2. PGDSM (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സസ്റ്റെയ്നബിലിറ്റി മാനേജ്മെന്റ്): ഫോറസ്ട്രി മാനേജ്മെന്റ് പ്രോഗ്രാമിന്റതിനു സമാനവ്യവസ്ഥകൾ. വിശദവിവരങ്ങളടങ്ങിയ ബുള്ളറ്റിൻ വെബ് സൈറ്റിലുണ്ട്.
English Summary: PG Diploma In Forestry Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com