ADVERTISEMENT

കൊല്ലം ∙  സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി 16, 17 തീയതികളിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സായ ഗുഡ് ഇംഗ്ലീഷ് പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ് അച്ചൻകുഞ്ഞ് പുതിയ ചരിത്രമെഴുതി. 81 –ാം വയസ്സിലും അക്ഷരലോകത്തു സജീവമാകുകയാണു കുളക്കട പൂവക്കരയില്ലം അച്ചൻകുഞ്ഞ്. 1957 ൽ എസ്എസ്എൽസി പരീക്ഷയിൽ പരാജിതനായെങ്കിലും കൃത്യം 50 വർഷത്തിന് ശേഷം 2007 ൽ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതയിലൂടെ വിജയിയായി. തുടർന്ന് പൊതുപ്രവർത്തനത്തിൽ സജീവമായി. 2019 ൽ ഹയർ സെക്കൻഡറി തുല്യതാപരീക്ഷ വിജയിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ ബിഎ ചരിത്ര വിദ്യാർഥിയുമാണ്. ഇതിനിടയിലാണു സർട്ടിഫിക്കറ്റ് കോഴ്‌സിൽ ചേർന്നത്. 

മരണശേഷം ശരീരം തിരുവനന്തപുരം മെഡിക്കൽ കോളജിന് സംഭാവന നൽകാനുള്ള കാര്യങ്ങൾ ചെയ്തു. സാക്ഷരത പരിപാടിയിൽ ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അകെ 203 പേരാണ് പരീക്ഷ എഴുതിയത്. ഗുഡ് ഇംഗ്ലീഷ് കോഴ്സിന് 135 പേരും പച്ചമലയാളം കോഴ്‌സിന് 68 പേരുമാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ സി കെ പ്രദീപ് കുമാർ അറിയിച്ചു

English Summary : Kerala State Literacy Mission Authority Good English Certificate Course Senior Student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com