ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റിപ്പബ്ലിക്‌ദിന ചടങ്ങു കാണാൻ അവസരമുള്ള 50 വിദ്യാർഥികളിൽ കേരളത്തിലെ 7 മിടുക്കരും. കഴിഞ്ഞ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ ദേശീയ‌തലത്തിൽ ഓരോ വിഷയത്തിലും ഏറ്റവും ഉയർന്ന മാർ‍ക്ക് വാങ്ങിയവരാണിത്. പ്രധാനമന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികൾക്കുമൊപ്പം ‘പിഎം ബോക്സിൽ’ ഇരുന്നു ചടങ്ങു വീക്ഷിക്കാം. യാത്ര, താമസ ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും ലഭിക്കും.

 

േകരളത്തിൽനിന്നു ക്ഷണം ലഭിച്ചവർ:  ഹ്യുമാനിറ്റീസ്: ലക്ഷ്മി നായർ, നിർമല ജെൻസൻ (ഇരുവരും കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര, തൃശൂർ), ശ്രേയ സൂസൻ മാത്യു (സർവോദയ സെൻട്രൽ വിദ്യാലയ, നാലാഞ്ചിറ, തിരുവനന്തപുരം), നിയ സൂസൻ ചാലി (രാജഗിരി പബ്ലിക് സ്കൂൾ, കളമശേരി, എറണാകുളം).

 കൊമേഴ്സ്: അലിഷ പി. ഷാജി (കേന്ദ്രീയ വിദ്യാലയം എറണാകുളം), ഫറാഷ ഫാത്തിമ (ചിന്മയ വിദ്യാലയം, ചാല, കണ്ണൂർ).

 കംപ്യൂട്ടർ സയൻസ്: ടി.ആർ. അഭിജിത്ത് (കേന്ദ്രീയ വിദ്യാലയം, കഞ്ചിക്കോട്, പാലക്കാട്).


English Summary: 50 toppers to witness Republic Day parade from PM's box

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com