ADVERTISEMENT

കോട്ടയം ∙  കോവിഡ് കാലത്ത് ലോകത്ത് നിരവധി പേർക്ക് തൊഴിൽ നഷ്ടമായെങ്കിലും തൊഴിലവസരങ്ങളുണ്ടാക്കുന്ന കാര്യത്തിൽ വ്യക്തമായ മുന്നേറ്റമാണ് ഇന്ത്യയ്ക്കുണ്ടായതെന്ന് ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പ് സീനിയർ അഡ്വൈസറും നിസ്സാൻ ഗ്ലോബൽ മുൻ സിഐഒയുമായ ടോണി തോമസ് പറഞ്ഞു. മനോരമ ഓൺലൈനും കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച റൈല ഗ്ലോബൽ യൂത്ത് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിൽ ഡിജിറ്റൽ വിപ്ലവമുണ്ടായ സമയമായിരുന്നു കോവിഡ് കാലം. വിദ്യാഭ്യാസം, വിഭവസമൃദ്ധി, ശമ്പളം എന്നിയുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യയ്ക്കുള്ള സ്വീകാര്യതയാണ് മുന്നേറ്റത്തിന് കാരണമെന്നും ഭാവിയിലും ഇന്ത്യ ഈ കാര്യത്തിൽ വൻമുന്നേറ്റമുണ്ടാക്കുമെന്നും ടോണി തോമസ് വ്യക്തമാക്കി.

speakers-ryla

 

കോവിഡാനന്തര കാലത്തെ അവസരങ്ങളും നേതൃത്വ പരിശീലനവുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർഥികൾക്കായി ഓൺലൈനായി റൈല ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിച്ചത്. ബന്ധപ്പെട്ട വിഷയത്തിൽ വ്യത്യസ്ത മേഖലയിലെ വിദഗ്ധർ സെഷനുകൾ നയിച്ചു. സിനിമാ താരം അ‍‍ജു വർഗീസ്, സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്, അയർലൻഡിലെ സ്ലിഗോ ഇൻസ്റ്റിറ്റ്യൂട്ടിലെ നാനോടെക്നോളജി ആൻഡ് ബയോഎൻജിനീയറിങ് റിസർച്ച് വിഭാഗം തലവൻ ഡോ. സുരേഷ് സി. പിള്ള, ജെൻറോബോട്ടിക് ഇന്നവേഷൻസ് സഹസ്ഥാപകനും ഡയറക്ടറുമായ കെ.റാഷിദ്, സംരംഭകനും മോട്ടിവേഷനൽ സ്പീക്കറുമായ റൊട്ടേറിയൻ പിഡിജി സുരേഷ് മാത്യു എന്നിവർ നേതൃത്വ പരിശീലന ക്ലാസെടുത്തു. മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മറിയം മാമ്മൻ മാത്യു, റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ഹോൾജർ നാക്ക്, റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ റൊട്ടേറിയൻ ഡോ. തോമസ് വാവാനിക്കുന്നേൽ, റോട്ടറി റൈല ഡിസ്ട്രിക്ട് ചെയർമാൻ കെ. വേണുഗോപാൽ, കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് നവീൻ സണ്ണി അലക്സ് എന്നിവർ പ്രസംഗിച്ചു.

English Summary: Manoramaonline Rotary RYLA 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com