ADVERTISEMENT

അലഹാബാദ് ഐഐഐടി, ഐടിയിലൂന്നിയ 2–വർഷ ഫുൾ–ടൈം എംബിഎ പ്രവേശനത്തിനു മേയ് 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. https://mba.iiita.ac.in

3 വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദം 50 % മാർക്ക് / തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് നേടി വിജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് 45 % മാർക്ക് അഥവാ തുല്യഗ്രേഡ്. CAT / XAT / CMAT / MAT / GMAT സ്കോറും വേണം. ഈ സ്കോറിന് 60 %, ഇന്റർവ്യൂവിന് 40% എന്ന ക്രമത്തിൽ മാർക്ക് നൽകിയാണു പ്രവേശന റാങ്കിങ്. ജൂലൈ ഒന്നിനകം ഫലമറിയാവുന്ന അവസാനവർഷ ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. പ്രാഥമിക സിലക്‌ഷനുള്ളവർ അലഹാബാദ്, ന്യൂഡൽഹി, കൊൽക്കത്ത എന്നിവയിലൊരു കേന്ദ്രത്തിൽ ഇന്റർവ്യൂവിനെത്തണം.

 

പരമ്പരാഗത വിഷയങ്ങളായ മാർക്കറ്റിങ്, ഫൈനാൻസ്, ഓപ്പറേഷൻസ്, ഹ്യൂമൻ റിസോഴ്സസ് എന്നിവയ്ക്കു പുറമേ ഐടിയിലെ പുതു ട്രെൻഡുകളും ബിസിനസിൽ അവയുടെ പ്രയോഗവും, നെറ്റ്‌വർക്കും സിസ്റ്റവും സംബന്ധിച്ച ആഴത്തിലുള്ള അറിവ് തുടങ്ങിയവ പാഠ്യക്രമത്തിലുണ്ട്. ബിസിനസ് ഇന്റലിജൻസ് ലാബ്, സ്ട്രാറ്റജി വാർ റൂം, മാനേജ്മെന്റ് ക്ലിനിക് തുടങ്ങിയവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റൽ വാടകയടക്കം രണ്ടു വർഷത്തേക്ക് ഉദ്ദേശം നാലര ലക്ഷം രൂപ വേണ്ടിവരും.
English Summary: MBA In allahabad IIT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com