ADVERTISEMENT

10,12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു പരീക്ഷാകേന്ദ്രം മാറ്റാൻ ഇതാദ്യമായി സിബിഎസ്ഇ അനുമതി. കോവിഡ് പശ്ചാത്തലത്തിലാണു തീരുമാനം. 

 

പരീക്ഷാകേന്ദ്രം മാറ്റാനുള്ള അപേക്ഷ, പരീക്ഷയെഴുതാൻ റജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളിൽ 25 ന് അകം നൽകണം. വിദ്യാർഥിയുടെ അപേക്ഷ ലഭിച്ചാൽ സിബിഎസ്‌ഇ സൈറ്റിൽ ലോഗിൻ ചെയ്തു പരീക്ഷാ കേന്ദ്രം മാറ്റാൻ സ്കൂളുകൾ അവസരമൊരുക്കും. ഒരിക്കൽ അപേക്ഷിച്ചാൽ വീണ്ടും മാറ്റാൻ അവസരമുണ്ടാവില്ല. അപേക്ഷകൾ ക്രോഡീകരിച്ച് മാർച്ച് 31ന് അകം സ്കൂളുകൾ സിബിഎസ്ഇ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

 

പ്രാക്ടിക്കൽ പരീക്ഷകൾക്കു പ്രതിദിനം 2 ഷിഫ്റ്റുകൾക്കു പകരം 3 ഷിഫ്റ്റ് ആക്കാനും സ്കൂളുകൾക്ക് അനുമതി നൽകി. ചില സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കൂടുതലായതിനാലാണിത്. 12 ാം ക്ലാസ് തിയറി പരീക്ഷ മേയ് 4നാണു തുടങ്ങുക. പ്രാക്ടിക്കൽ പരീക്ഷകൾ ഇതിനകം ആരംഭിച്ചെങ്കിലും അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.

English Summary: CBSE Exam Center Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com