പഠിക്കാം പൊതുജനാരോഗ്യം
Mail This Article
കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ മുംബൈയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയിനിങ് ആൻഡ് റിസർച്ചിൽ (എൻഐപിഎച്ച്ടിആർ) പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകളിലേക്കു 31 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും. National Institute of Public Health Training & Research, Khetwadi, Mumbai - 400 004; ഫോൺ : 022 23862736, fwtrc@nic.in, വെബ്: http://www.fwtrc.gov.in.
1) എംപിഎച്ച് – മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: 2 വർഷം. മെഡിസിൻ, ആയുഷ്, ഡെന്റിസ്ട്രി, വെറ്ററിനറി, അലൈഡ് ഹെൽത്ത് സയൻസസ്, ലൈഫ് സയൻസസ്, സ്റ്റാറ്റ്സ്, ബയോസ്റ്റാറ്റ്സ്, ഡെമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രിഷൻ, സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യൽ വർക് ഇവയൊന്നിലെ ബിരുദം വേണം. 10 സീറ്റ്.
2) പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്: ഒരു വർഷം. ബാച്ലർ ബിരുദം, നഴ്സിങ് (ബിഎസ്സി, പോസ്റ്റ് ബേസിക്), ജിഎൻഎമ്മും ഒരു വർഷത്തെ പരിചയവും, പാരാമെഡിക്കൽ ബിരുദവും ഒരു വർഷത്തെ പരിചയവും. യോഗ്യത ഏതായാലും ഒരു വർഷത്തെ ആശുപത്രിപരിചയം അഭികാമ്യം. 30 സീറ്റ്.
3) പിജി ഡിപ്ലോമ ഇൻ കമ്യൂണിറ്റി ഹെൽത്ത് കെയർ: ഒരു വർഷം. ബാച്ലർ ബിരുദം. ആയുഷ് / അലൈഡ് ഹെൽത്ത് സയൻസസ് ബിരുദം ബിഎസ്സി കമ്യൂണിറ്റി ഹെൽത്ത്, നഴ്സിങ്, ജിഎൻഎം എന്നിവയ്ക്കു മുൻഗണന. 30 സീറ്റ്.
4) ഡിപ്ലോമ ഇൻ ഹെൽത്ത് പ്രമോഷൻ എജ്യുക്കേഷൻ: ഒരു വർഷം. ബാച്ലർ ബിരുദം. ആയുഷ് / അലൈഡ് ഹെൽത്ത് സയൻസസ് / എജ്യുക്കേഷൻ / വെൽഫെയർ / നഴ്സിങ് / പാരാമെഡിക്കൽ ബിരുദങ്ങൾക്കു മുൻഗണന. 30 സീറ്റ്.
5) സാനിറ്ററി ഹെൽത്ത് ഇൻസ്പെക്ടർ: 12 മാസം. സയൻസ് പ്ലസ്ടു വേണം. 20 സീറ്റ്.
6) ഡയബറ്റിസ് എജ്യുക്കേറ്റർ: ഓൺ ക്യാംപസ് 3 മാസം / ഓഫ് ക്യാംപസ് 6 മാസം. പബ്ലിക് ഹെൽത്ത്, ന്യൂട്രിഷൻ, നഴ്സിങ്, ഫാർമക്കോളജി, ഫിസിയോതെറപ്പി, ഒക്യുപേഷനൽ തെറപ്പി ബിരുദം. 20 സീറ്റ്.
7) ഹോം ഹെൽത്ത് എയ്ഡ്: 4 മാസം. സയൻസ് പ്ലസ്ടു. 20 സീറ്റ്.
8) ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്: 6 മാസം. സയൻസ് പ്ലസ്ടു. 20 സീറ്റ്.
9) ഫസ്റ്റ് റെസ്പോണ്ടർ: 4 ദിവസം. 8–ാം ക്ലാസ്. 20 സീറ്റ്.
അപേക്ഷ സ്പീഡ് പോസ്റ്റായി അയയ്ക്കണം, അപേക്ഷാഫീ 200 രൂപ ഓൺലൈനായോ ഡ്രാഫ്റ്റായോ അടയ്ക്കാം. പട്ടികവിഭാഗക്കാർ ഈ ഫീ അടയ്ക്കേണ്ട. 5–9 കോഴ്സ് വിദ്യാർഥികൾക്കു ഹോസ്റ്റലില്ല. ട്യൂഷൻ ഫീയടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
English Summary: National Institute of Public Health Trainning and Research Admission