sections
MORE

കേരള സാങ്കേതിക സർവകലാശാലയിൽ പിഎച്ച്ഡി

student
Representative Image. Photo Credit : Ashish_wassup6730/ Shutterstock.com
SHARE

കേരള ടെക്നളോജിക്കൽ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഫെലോഷിപ്പോടെ ഫുൾ ടൈം / പാർട്ട്–ടൈം പിഎച്ച്ഡി ഗവേഷണം നടത്തുന്നതിനുള്ള ഓൺലൈൻ അപേക്ഷ 31 വരെ app.ktu.edu.in എന്ന സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീ 1000 രൂപ. പട്ടികവിഭാഗക്കാർ 500 രൂപ. എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, ബേസിക് സയൻസസ്, മാത്തമാറ്റിക്സ്, എംസിഎ, മാനേജ്മെന്റ് മേഖലകളിൽ ഗവേഷണമാകാം. 

പിഎച്ച്ഡി അപേക്ഷകരെ നാലായി വിഭജിച്ചിട്ടുണ്ട്. (1) ഫെലോഷിപ്പോടെയോ അല്ലാതെയോ ഫുൾ–ടൈം (2) അഫിലിയേറ്റഡ് കോളജ് അധ്യാപകർക്കു പാർട്ട്–ടൈം (3) പുറത്തുള്ള അപേക്ഷകർക്കു പാർട്ട്–ടൈം (4) ക്യൂഐപി, എൻഡിഎഫ് (നാഷനൽ ഡോക്ടറൽ ഫെലോഷിപ്), ജെആർഎഫ് വിഭാഗക്കാർക്കു ഫുൾ–ടൈം. 3 വർഷത്തേക്കു ഫെലോഷിപ് ലഭിക്കും.

6.5 എങ്കിലും ഗ്രേഡ് പോയിന്റ് ആവറേജോടെ എൻജി / ടെക്നോളജി / ആർക്കിടെക്ചർ / മാത്‌സ് / ബേസിക് സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / മാനേജ്മെന്റ് മാസ്റ്റർ ബിരുദം വേണം. മാനേജ്മെന്റിൽ, തുല്യതയുള്ള പിജി ഡിപ്ലോമയായാലും മതി. എൻജി, ടെക്നോളജി യോഗ്യതയുള്ളവരെയും മാനേജ്മെന്റ് ഗവേഷണത്തിന് പരിഗണിക്കും. 

ഗ്രേഡ് പോയിന്റിനു പകരം മാർക്കാണെങ്കിൽ കുറഞ്ഞത് 60% വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5.5 ഗ്രേഡ് പോയിന്റ് ആവറേജ് / 55% മാർക് മതി.

മികച്ച ഗവേഷണാന്തരീക്ഷമുണ്ടെന്ന് സർവകലാശാലയ്ക്കു ബോധ്യപ്പെടുന്ന സ്ഥാപനത്തിലാവണം പുറംഗവേഷകർ പ്രവർത്തിക്കുന്നത്. പിജി പ്രോഗ്രാമുകളിലെ ഫൈനൽ /പ്രീഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികളുടെ അപേക്ഷകളും നിബന്ധനകൾക്കു വിധേയമായി പരിഗണിക്കും.

തിരഞ്ഞെടുപ്പ്

എ) എഴുത്തുപരീക്ഷ: ഗവേഷണാഭിരുചി 35 മാർക്ക് (ഇതിൽ വിശകലനശേഷി 18, ഇംഗ്ലിഷ് 5, ഗവേഷണ മെതഡോളജി 12). കട്ടോഫ് 3.5 മാർക്ക്

ബി) പഠനവിഷയം (വിശദാംശങ്ങൾക്ക് ബ്രോഷർ നോക്കുക) – 35 മാർക്ക്, കട്ടോഫ് 14 മാർക്ക്

എ, ബി വിഭാഗങ്ങളിൽ മൊത്തം 45% എങ്കിലും നേടണം.

സി) ഇന്റർവ്യൂ 30 മാർക്ക്. കുറഞ്ഞത് 12 മാർക്ക് നേടണം. എ, ബി, സി എന്നിവയ്ക്ക് ആകെ 50/100 എങ്കിലും നേടുന്നവർക്കാണ് സിലക്‌ഷൻ.

ക്യൂഐപി, ജെആർഎഫ് വിഭാഗക്കാർ ടെസ്റ്റിലോ ഇന്റർവ്യൂവിലോ പങ്കെടുക്കേണ്ട. എൻഡിഎഫ്കാരെ സംബന്ധിച്ച വിജ്ഞാപനം വേറെ വരും. GATE/NET/CAT/KSCSTE (Kerala State Council for Science, Technology & Environment) അഥവാ സമാന ഫെലോഷിപ്പുള്ളവരും. 

ഗ്രേഡ് പോയിന്റ് ആവറേജ് 6 എങ്കിലും നേടിയ എംഫിൽകാരും, എഴുത്തുപരീക്ഷയിലെ (എ) മാത്രം എഴുതിയാൽ മതി. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് ഗ്രേഡ് പോയിന്റ് ആവറേജ് 6ന് പകരം 5.5 മതി. സിലബസ് വിജ്ഞാപനത്തോടൊപ്പം. 

APJ Abdul Kalam Technological University, Thiruvananthapuram – 695016. ഫോൺ : 0471 2598122, research@ktu.edu.in, വെബ് : www.ktu.edu.in

English Summary: PhD In APJ Abdul Kalam Technological University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA