ADVERTISEMENT

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെയും പ്രാദേശിക കേന്ദ്രങ്ങളിലെയും വിവിധ പിജി പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും; അപേക്ഷയുടെ പ്രിന്റ് ഏപ്രിൽ 26 വരെയും. Sree Sankaracharya University of Sanskrit, Kalady– 683 574 ; വെബ് : www.ssus.ac.in / www.ssusonline.org

 

എ) കാലടി

1) എംഎ: സംസ്കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറൽ, വേദപഠനം), മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ഹിസ്റ്ററി, ഫിലോസഫി, സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ, താരതമ്യസാഹിത്യവും ലിങ്ഗ്വിസ്റ്റിക്സും, സോഷ്യോളജി, മ്യൂസിയോളജി2) എംഎസ്‌സി: ജ്യോഗ്രഫി, സൈക്കോളജി 3) എംഎസ്ഡബ്ല്യു4) എംഎഫ്എ – വിഷ്വൽ ആർട്സ്5) മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ & സ്പോർട്സ് (എംപിഇഎസ്)6) പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ & ഓഫിസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി

 

ബി) പ്രാദേശികകേന്ദ്രങ്ങൾ

തിരുവനന്തപുരം: എംഎ – സംസ്കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം), മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ഹിസ്റ്ററി, പന്മന: എംഎ – സംസ്കൃതം (വേദാന്തം), മലയാളം, ഹിന്ദി, ഇംഗ്ലിഷ്,ഏറ്റുമാനൂർ: എംഎ – സംസ്കൃതം (സാഹിത്യം), മലയാളം, ഹിന്ദി; പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ & ഓഫിസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി / വെൽനെസ് & സ്പാ മാനേജ്മെന്റ്, തുറവൂർ: എംഎ – സംസ്കൃതം (സാഹിത്യം), മലയാളം, ഹിസ്റ്ററി; എംഎസ്ഡബ്ല്യു,തിരൂർ: എംഎ – സംസ്കൃതം (സാഹിത്യം, വ്യാകരണം), മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലിഷ്, അറബിക്); എംഎസ്ഡബ്ല്യു,കൊയിലാണ്ടി: എംഎ – സംസ്കൃതം (സാഹിത്യം, വേദാന്തം, ജനറൽ), മലയാളം, ഹിന്ദി, ഉറുദു, പയ്യന്നൂർ: എംഎ – സംസ്കൃതം (സാഹിത്യം, വ്യാകരണം, വേദാന്തം), മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി; എംഎസ്ഡബ്ല്യു.

 

എംഎ, എംഎസ്‌സി പ്രവേശനത്തിന് ബന്ധപ്പെട്ട ബിരുദം മതി. എൻട്രൻസ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. 5–ാം സെമസ്റ്റർ വരെ എല്ലാ വിഷയങ്ങളും ജയിച്ച 6–ാം സെമസ്റ്റർ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. 

 

സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ പ്രോഗ്രാമുകൾക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി/ പ്രാക്ടിക്കൽ ടെസ്റ്റുകളുമുണ്ട്. എംഎസ്‍ഡബ്ല്യു പ്രോഗ്രാമിനു സോഷ്യൽ വർക്ക് പ്രവേശനപരീക്ഷ നടത്തും. എംഎഫ്എ പ്രവേശനത്തിനു പ്രസക്ത ബിഎഫ്എ 55 % മാർക്ക് അഥവാ തുല്യഗ്രേഡ് നേടി വിജയിച്ചിരിക്കണം; പട്ടികവിഭാഗം 50%.എംപിഇഎസിനാകട്ടെ, ബിപിഇ / ബിപിഎഡ് / ബിപിഇഎസ് യോഗ്യത 50 % മാർക്കോടെ നേടിയിരിക്കണം. 

സ്പോർട്സ് / ഗെയിം പ്രാവീണ്യം, ആരോഗ്യം, സ്പോർട്സ് നേട്ടങ്ങൾ എന്നിവ കൂടി നോക്കിയാണ് എംപിഇഎസ് സിലക്‌ഷൻ. വെൽനെസ് പിജി ഡിപ്ലോമ പ്രവേശനത്തിന് ആയുർവേദ ബിരുദവും റജിസ്ട്രേഷനും ഉണ്ടായിരിക്കണം. 

English Summary: Admission In Sree Sankaracharya University of Sanskrit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com