sections
MORE

ഐബി ഡിപ്ലോമ പ്രോഗ്രാമുമായി, കൊച്ചിയിലെ ആദ്യത്തെ ഗ്ലോബലി കണക്ടഡ് സ്കൂൾ ജിപിഎസ് ബ്രൂക്ക്സ്

HIGHLIGHTS
  • കേരളത്തിലെ ആദ്യത്തെ ഗ്ലോബലി കണക്ടഡ് സ്കൂളായ ജിപിഎസ് ബ്രൂക്ക്സ്
GPS
SHARE

ഗ്ലോബല്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് (GET), ബ്രൂക്ക്സ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് (BEG) എന്നീ പ്രമുഖ എജ്യൂക്കേഷന്‍ നെറ്റ്‌വര്‍ക്കുകളുടെ സംയുക്ത പങ്കാളിത്തത്തോടെ ആരംഭിച്ച സ്ഥാപനമാണ് ജിപിഎസ് ബ്രൂക്ക്സ് കൊച്ചി. കേരളത്തിലെ ആദ്യത്തെ ഗ്ലോബലി കണക്ടഡ് സ്കൂളായ ജിപിഎസ് ബ്രൂക്ക്സ്, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന, സെക്കൻഡറി തലത്തിലുള്ള വിദ്യാർഥികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച International Baccalaureate ഐബി ഡിപ്ലോമ പ്രോഗ്രാമിൽ ചേരുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. ലോകമാകമാനം 100% സ്വീകാര്യതയുള്ളതും ഇന്ത്യന്‍ യൂണിവേഴ്സിറ്റികളിലുള്‍പ്പെടെ അംഗീകരിക്കപ്പെട്ടതുമാണിത്.

GPS-1

ലോകത്തുടനീളമുള്ള യുവജനങ്ങള്‍ക്ക് ഏറ്റവും മികച്ചതും മേന്മയേറിയതുമായ ഉന്നതവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യമിട്ട് ഏറ്റവും പ്രഗത്ഭരായ ഇന്‍റര്‍നാഷനൽ എജ്യൂക്കേറ്റേഴ്സിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബ്രൂക്ക്സ് എജ്യൂക്കേഷന്‍ ഗ്രൂപ്പ്. അറിവും ആത്മവിശ്വാസമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയും അവരിലൂടെ മറ്റുള്ളവര്‍ക്ക് സഹായമെത്തിക്കുവാന്‍ സാധിക്കുകയും ചെയ്യുക എന്നതാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം. യുകെ, യുഎസ്, കാനഡ, ചൈന, റഷ്യ, ഇന്ത്യ തുടങ്ങി എട്ടോളം വ്യത്യസ്ത ലൊക്കേഷനുകളിൽ സ്കൂളുകളുള്ള ഗ്രൂപ്പ് വിദ്യാർഥികളെയും അധ്യാപകരെയും പരസ്പരം എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

GPS-2

കേരളത്തിലെ പ്രമുഖ സിബിഎസ്ഇ സ്കൂളായ ഗ്ലോബല്‍ പബ്ലിക്ക് സ്കൂള്‍, കേംബ്രിജ് പാഠ്യക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ജിപിഎസ് ഇന്‍റര്‍നാഷനൽ എന്നീ പ്രമുഖസ്ഥാപനങ്ങള്‍ ഗ്ലോബല്‍ എജ്യൂക്കേഷന്‍ ട്രസ്റ്റിന്‍റെ ഭാഗമാണ്.

GPS-3

ഐബിഡിപി (International Baccalaureate(IB)) ലോകത്ത് ഏറെ അംഗീകരിക്കപ്പെടുന്ന യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ഡിപ്ലോമയാണ്. മിക്ക രക്ഷിതാക്കളും വിദ്യാർഥികളും ഇതു തിരഞ്ഞെടുക്കാന്‍ പ്രധാന കാരണവും അതുതന്നെ. രണ്ടാമത്തെ കാര്യം, ഇതിന്‍റെ മള്‍ട്ടിസ്കിൽ ലേണിങ് തന്നെയാണ്.  ഇന്‍ഡിപെന്‍ഡന്‍റ് സ്റ്റഡിക്ക് പ്രാമുഖ്യം നല്‍കുന്നതു വഴി ടൈം മാനേജ്മെന്‍റ്, മികച്ച ഓര്‍ഗനൈസേഷണൽ സ്കില്‍സ് എന്നിവ ഇതിലൂടെ നേടാനാവുന്നു. യൂണിവേഴ്സിറ്റി അഡ്മിഷന്‍സ് ഓഫിസേഴ്സിന്‍റെ 2017 ലെ കണക്കുപ്രകാരം ഈ കോഴ്സിലെ

GPS-4

കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. അവ ഇപ്രകാരമാണ്.

1. Independent inquiry

2. Workplace skills

3. Ability to cope with pressure

4. Open mind

5. Self-management skills

6. Global outlook

7. Communication skills

8. Creativity

9.           Inter cultural skills

“Unlocking your potential,” the advantage GPS Brookes

GPS-5

അതെ, നിങ്ങളിലെ കഴിവുകളെ തിരിച്ചറിയൂ, ജിപിഎസ് ബ്രൂക്ക്സിനൊപ്പം. കേരളത്തില്‍, കൊച്ചിയിൽത്തന്നെ ആദ്യമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ.

English Summary: IB Diploma Programme By GPS Brookes

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA