ADVERTISEMENT

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനം ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്  ഓഫ് പാക്കേജിങ്ങിൽ (ഐഐപി) ‘ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ പാക്കേജിങ്’ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

 

∙ യോഗ്യത  

ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്, മൈക്രോബയോളജി, ബയോകെമിസ്ട്രി ഇവയൊന്നെങ്കിലും അടങ്ങിയ ബിഎസ്‌സിയോ, അഗ്രികൾചർ / ഫുഡ്‌ സയൻസ് / പോളിമർ സയൻസ് /എൻജിനീയറിങ്  / ടെക്‌നോളജി ബിരുദമോ റഗുലർ കോഴ്സ്‌ വഴി സെക്കൻഡ് ക്ലാസിലെങ്കിലും ജയിച്ചിരിക്കണം. 

പരീക്ഷാഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2021 മേയ് 31ന് 30 വയസ്സ് കവിയരുത്. പട്ടിക / പിന്നാക്ക വിഭാഗക്കാർക്ക് 33 / 35 വരെയാകാം.

 

∙ അപേക്ഷ

ആകെ 500 സീറ്റുകളാണ് (മുംബൈ (280), ഡൽഹി (100), കൊൽക്കത്ത (80), ഹൈദരാബാദ് (40)). അപേക്ഷാഫോം സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പ്രസക്തരേഖകളും 500 രൂപയുടെ ഡ്രാഫ്റ്റും സഹിതം ഈ 4 നഗരങ്ങളിലോ ചെന്നൈയിലോ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിൽ ജൂൺ 11 വരെ സമർപ്പിക്കാം. Indian Institute of Packaging എന്ന പേരിൽ ബന്ധപ്പെട്ട നഗരത്തിൽ മാറാവുന്ന വിധമാവണം ഡ്രാഫ്റ്റ്.

 

∙ പരീക്ഷ

എൻട്രൻസ് പരീക്ഷ ജൂൺ 18ന് ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത എന്നീ കേന്ദ്രങ്ങളിൽ. മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത എന്നീ സ്ഥലങ്ങളിൽവച്ച് തുടർന്ന് ഇന്റർവ്യൂവുമുണ്ട്. 10,12, ബിരുദം,  എൻട്രൻസ് പരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ മാർക്ക് 1:1:3:3:2 എന്ന അനുപാതത്തിൽ ചേർത്തു റാങ്കിട്ട് സിലക്​ഷൻ നടത്തും. വിവരങ്ങൾ: www.iip-in.com.

 

∙പാക്കേജിങ് ടെക്നോളജി    

റഗുലർ കോഴ്‌സായി എൻജിനീയറിങ് കോളജിലോ  പോളിടെക്‌നിക്കിലോ പഠിക്കാൻ സൗകര്യം കുറവായ വിഷയമാണ്‌ പാക്കേജിങ് ടെക്‌നോളജി. സേവന പരിചയത്തിന്റെ പിൻബലത്തിൽ തൊഴിലെടുക്കുന്നവരാണ് മുഖ്യമായും ഈ  രംഗത്തുള്ളത്. അതിനാൽ, സാങ്കേതിക യോഗ്യതകൾ നേടിയവർക്കു തൊഴിൽസാധ്യതയേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com