sections
MORE

പാക്കേജിങ് ടെക്നോളജിയിലെ തൊഴിലവസരങ്ങൾ; എന്തു പഠിക്കണം? എവിടെ പഠിക്കണം?

HIGHLIGHTS
  • അപേക്ഷ ഓഫ്‌ലൈനായി, ജൂൺ 11 വരെ സമർപ്പിക്കാം
indian-institute-of-packaging-admission-notification
Representative Image. Photo Credit: Baevskiy Dmitry / Shutterstock.com
SHARE

സൂപ്പർ മാർക്കറ്റുകളിലെ റാക്കുകളിൽ ഇരിക്കുന്ന ചില പായ്ക്കറ്റുകൾ നമ്മുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചു പറ്റാറില്ലേ?. വെറുതെ കൗതുകത്തിന് എടുത്തു നോക്കുന്ന ഉൽപന്നം ഗുണമേന്മ കൊണ്ട് ഉപഭോക്താവിന്റെ ജീവിതത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്. അകത്തിരിക്കുന്ന വസ്തു എത്ര നന്നായാലും പൊതിഞ്ഞിരിക്കുന്ന പായ്ക്കറ്റ് അനാകർഷകമെങ്കിൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ? ആ കാരണത്താലാണ് സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപന്നങ്ങളുടെ പായ്ക്കറ്റുകൾ കൂടുതൽ ആകർഷകമാക്കാൻ ശ്രദ്ധിക്കുന്നത്. ഉൽപന്നത്തിന്റെ സ്വഭാവമനുസരിച്ച് പാക്കേജിങ്ങിലും മാറ്റം വരും. പാക്കേജിങ് എന്നു പറയുമ്പോൾ കേവലം കവർ ഡിസൈൻ മാത്രമാണെന്ന് ചിന്തിക്കരുത്. പാക്കേജിങ് ടെക്‌നോളജി കോഴ്സിനെക്കുറിച്ച് ബി.എസ്. വാരിയർ എഴുതുന്നു.

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനം ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്  ഓഫ് പാക്കേജിങ്ങിൽ (ഐഐപി) ‘ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ പാക്കേജിങ്’ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

∙ യോഗ്യത  

ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്, മൈക്രോബയോളജി, ബയോകെമിസ്ട്രി ഇവയൊന്നെങ്കിലും അടങ്ങിയ ബിഎസ്‌സിയോ, അഗ്രികൾചർ / ഫുഡ്‌ സയൻസ് / പോളിമർ സയൻസ് /എൻജിനീയറിങ്  / ടെക്‌നോളജി ബിരുദമോ റഗുലർ കോഴ്സ്‌ വഴി സെക്കൻഡ് ക്ലാസിലെങ്കിലും ജയിച്ചിരിക്കണം.  പരീക്ഷാഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2021 മേയ് 31ന് 30 വയസ്സ് കവിയരുത്. പട്ടിക / പിന്നാക്ക വിഭാഗക്കാർക്ക് 33 / 35 വരെയാകാം.

∙ അപേക്ഷ

ആകെ 500 സീറ്റുകളാണ് (മുംബൈ (280), ഡൽഹി (100), കൊൽക്കത്ത (80), ഹൈദരാബാദ് (40)). അപേക്ഷാഫോം സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പ്രസക്തരേഖകളും 500 രൂപയുടെ ഡ്രാഫ്റ്റും സഹിതം ഈ 4 നഗരങ്ങളിലോ ചെന്നൈയിലോ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിൽ ജൂൺ 11 വരെ സമർപ്പിക്കാം. Indian Institute of Packaging എന്ന പേരിൽ ബന്ധപ്പെട്ട നഗരത്തിൽ മാറാവുന്ന വിധമാവണം ഡ്രാഫ്റ്റ്.

∙ പരീക്ഷ

എൻട്രൻസ് പരീക്ഷ ജൂൺ 18ന് ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത എന്നീ കേന്ദ്രങ്ങളിൽ. മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത എന്നീ സ്ഥലങ്ങളിൽവച്ച് തുടർന്ന് ഇന്റർവ്യൂവുമുണ്ട്. 10,12, ബിരുദം,  എൻട്രൻസ് പരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ മാർക്ക് 1:1:3:3:2 എന്ന അനുപാതത്തിൽ ചേർത്തു റാങ്കിട്ട് സിലക്​ഷൻ നടത്തും. വിവരങ്ങൾ: www.iip-in.com.

∙പാക്കേജിങ് ടെക്നോളജി    

റഗുലർ കോഴ്‌സായി എൻജിനീയറിങ് കോളജിലോ  പോളിടെക്‌നിക്കിലോ പഠിക്കാൻ സൗകര്യം കുറവായ വിഷയമാണ്‌ പാക്കേജിങ് ടെക്‌നോളജി. സേവന പരിചയത്തിന്റെ പിൻബലത്തിൽ തൊഴിലെടുക്കുന്നവരാണ് മുഖ്യമായും ഈ  രംഗത്തുള്ളത്. അതിനാൽ, സാങ്കേതിക യോഗ്യതകൾ നേടിയവർക്കു തൊഴിൽസാധ്യതയേറെ.

English Summary : Indian Institute of Packaging Admission Notification

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA