ADVERTISEMENT

ഇക്കണോമിക്സ് പഠനഗവേഷണ രംഗത്ത് ഇന്ത്യയിൽ പ്രമുഖസ്ഥാനമുള്ള പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ബാച്‌ലർ, മാസ്റ്റർ ബിരുദ കോഴ്സ് പ്രവേശനത്തിനു ജൂൺ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. http://gipe.ac.in. മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള ഈ ശ്രേഷ്ഠസ്ഥാപനം കൽപിതസർവകലാശാലയാണ്. എൻട്രൻസ് പരീക്ഷ ജൂൺ 27ന്; എറണാകുളത്തു കേന്ദ്രമുണ്ട്. നെഗറ്റീവ് മാർക്കില്ല. സിലബസ് പ്രോസ്പെക്ടസിലുണ്ട്.

∙ ബിഎസ്‌സി (ഇക്കണോമിക്സ്): 60 % മാർക്കോടെ പ്ലസ്ടു വേണം; പട്ടികവിഭാഗക്കാർക്ക് 50 %. ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയിൽ മാത്തമാറ്റിക്സ് അഭിരുചി (40 മാർക്ക്), വിശകലനശേഷിയും യുക്തിചിന്തയും (40), ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം (20) എന്നിവയിൽനിന്നാകും ചോദ്യങ്ങൾ. ആകെ 120 സീറ്റ്. വാർഷികഫീസ് 3 വർഷങ്ങളിൽ യഥാക്രമം 1,27,000 / 1,36,000 / 1,51,000 രൂപ. ആർക്കും ഫീസിളവില്ല. ബിഎസ്‌സി വിദ്യാർഥികൾക്കു ഹോസ്റ്റൽ സൗകര്യമില്ല. ബിരുദം നേടുന്നവർക്കു നല്ല നിയമനം കിട്ടാറുണ്ട്. മാസ്റ്റർ ബിരുദപഠനവുമാകാം. എൻആർഐ വിദ്യാർഥികൾ എൻട്രൻസ് എഴുതേണ്ട. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: intloffice@gipe.ac.in

∙ എംഎസ്‌സി: എംഎസ്‌സി (ഇക്കണോമിക്സ്), എംഎസ്‌സി (ഫിനാൻഷ്യൽ ഇക്കണോമിക്സ് / അഗ്രിബിസിനസ് ഇക്കണോമിക്സ് / ഇന്റർനാഷനൽ ബിസിനസ് ഇക്കണോമിക്സ് & ഫിനാൻസ് / പോപ്പുലേഷൻ സ്റ്റഡീസ് & ഹെൽത്ത് ഇക്കണോമിക്സ്) എന്നീ സ്പെഷലൈസേഷനുകളുണ്ട്. 50 % മാർക്കോടെ ഏതെങ്കിലും ബാച്‌ലർ ബിരുദം വേണം; പട്ടികവിഭാഗക്കാർക്ക് 45 %. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം; ജൂലൈ 16ന് അകം ഫലം ലഭ്യമാക്കണം. എൻട്രൻസിലെ 100 ചോദ്യങ്ങളുടെ വിഭജനമിങ്ങനെ : മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ് അഭിരുചി (30 മാർക്ക്), വിശകലനശേഷിയും യുക്തിചിന്തയും (20), ഇക്കണോമിക്സ് ബാച‌്‌ലർ ബിരുദതല അറിവ് (50). ജൂലൈ 2നു ഫലമറിയാം. ഓരോ എംഎസ്‌സി ശാഖയിലും 40 സീറ്റ്. വാർഷിക ഫീസ് : ഇക്കണോമിക്സ്, ഫൈനാൻഷ്യൽ ഇക്കണോമിക്സ്, ഇന്റർനാഷനൽ ബിസിനസ് ഇക്കണോമിക്സ് & ഫൈനാൻസ് എന്നീ ശാഖകൾക്ക് 1,68,000 രൂപ. അഗ്രിബിസിനസ് ഇക്കണോമിക്സ്, പോപ്പുലേഷൻ സ്റ്റഡീസ് & ഹെൽത്ത് ഇക്കണോമിക്സ് എന്നീ ശാഖകൾക്ക് 1,22,000 രൂപ. ആർക്കും ഫീസിളവില്ല. ഹോസ്റ്റലുണ്ട്.

∙ എംഎ (ഇക്കണോമിക്സ്): എംഎസ്‌സിയുടേതിനു സമാനമായ വ്യവസ്ഥകൾ. പക്ഷേ മഹാരാഷ്ട്രക്കാർക്കും മറാഠി ഭാഷയറിയുന്നവർക്കുമുള്ള പ്രോഗ്രാമാണ്.


English Summary: Admission In Gokhale Institute Of Politics & Economics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com