ഈ മാസം എഴുത്തുപരീക്ഷ വേണ്ട: കേന്ദ്രം

HIGHLIGHTS
  • ഓൺലൈൻ പരീക്ഷകൾ തുടരാം.
sslc-examination-hindi-paper-review-g-somasekharan-government-vhss-kulakkada-kottarakkara
Representative Image. Photo Credit : Arrowsmith2 / Shutterstock.com
SHARE

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ മാസം നിശ്ചയിച്ചിരിക്കുന്ന എല്ലാ എഴുത്തുപരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര നിർദേശിച്ചു. ഇതു സംബന്ധിച്ചു സർവകലാശാല മേധാവികൾക്കുൾപ്പെടെ കത്തയച്ചു. ഓൺലൈൻ പരീക്ഷകൾ തുടരാം. 

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാറ്റി

ഈ മാസം നടത്താൻ നിശ്ചയിച്ച എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാറ്റി. പത്താം തരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ രണ്ടാം സെമസ്റ്റർ (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷകളും മാറ്റി.

ബിഫാം അലോട്മെന്റ്

ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഏഴിന് വൈകിട്ട് അഞ്ചു മണി വരെ ഓപ്ഷനുകൾ നൽകാം.

എംഫാം അലോട്മെന്റ് 

എംഫാം ഒന്നാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ എട്ടിന് വൈകിട്ട് അഞ്ചു മണി വരെ റജിസ്റ്റർ ചെയ്യാം.

English Summary: Govt asks central institutions to postpone all offline exams scheduled in May

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA