ADVERTISEMENT

ചോദ്യം: ബിഎ ഇംഗ്ലിഷിനു  ശേഷം ചേരാവുന്ന കോഴ്‌സുകൾ ഏതെല്ലാമാണ്? - 

വി. സ്മൃതി 

ഉത്തരം: ഇംഗ്ലിഷ് ബിരുദ പഠനത്തിനു ശേഷം അതേ വിഷയത്തിനു പുറമേ, ലിങ്ഗ്വിസ്റ്റിക്സ്, ക്രിയേറ്റീവ് റൈറ്റിങ്, കംപാരറ്റീവ് ലിറ്ററേച്ചർ, ജേണലിസം, ട്രാൻസ്‌ലേഷനൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലും ഉപരിപഠനം നടത്താം. ഹൈദരാബാദ് ഇഫ്ലു, ഡൽഹി ജെഎൻയു, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ മികച്ച കോഴ്സുകൾ ലഭ്യമാണ്. ഹിസ്റ്ററി, പൊളിറ്റിക്സ്, ഇന്റർനാഷനൽ റിലേഷൻസ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് എന്നിങ്ങനെ വിവിധ മാനവിക വിഷയങ്ങളിലും പ്രവേശനം നേടാം. അധ്യാപക ജോലി ലക്ഷ്യമിട്ട് ബിഎഡ് പഠനവുമാകാം. എംബിഎ, എംഎച്ച്ആർഎം, എൽഎൽബി, വിഷ്വൽ കമ്യൂണിക്കേഷൻ, അഡ്വർടൈസിങ്, ഡിസൈൻ, ടൂറിസം, തിയറ്റർ സ്റ്റഡീസ് എന്നിവ മറ്റു സാധ്യതകൾ.

English Summary: Courses After BA English Degree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com