ADVERTISEMENT

ന്യൂഡൽഹി ∙ ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനു കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷയായ സിടെറ്റിന്റെ (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സാധുത ആജീവനാന്തമാക്കി. ഫലപ്രഖ്യാപനത്തിനു ശേഷം 7 വർഷം വരെയായിരുന്നു നേരത്തേ യോഗ്യതയ്ക്കു സാധുതയുണ്ടായിരുന്നത്. 

2011 മുതൽ മുൻകാല പ്രാബല്യത്തോടെയാണു മാറ്റം. ഇതിനു ശേഷം സിടെറ്റ് യോഗ്യത അസാധുവായവരുടെ കാര്യത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു.

കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിനു സിടെറ്റ് വിജയിക്കണം. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലും ഈ യോഗ്യത ആവശ്യമുള്ള പക്ഷം ഉപയോഗിക്കാം.

Content Summary: Teacher Eligibility Test (TET) qualification certificate from seven years to lifetime with retrospectively effect from 2011

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com