ADVERTISEMENT

സിബിഎസ്ഇ 12–ാം ക്ലാസിലെ ഇന്റേണൽ അസസ്മെന്റിലും പ്രാക്ടിക്കൽ പരീക്ഷകളിലും പരമാവധി മാർക്കിനു പകരം വിദ്യാർഥികളുടെ നിലവാരം അനുസരിച്ചുള്ള മാർക്ക് നൽകാൻ എക്സ്റ്റേണൽ, ഇന്റേണൽ എക്സാമിനർമാർ ശ്രദ്ധിക്കണമെന്നു സിബിഎസ്ഇ മാർഗനിർദേശം.

മറ്റു പ്രധാന നിർദേശങ്ങൾ:

∙ പ്രാക്ടിക്കൽ പരീക്ഷ, പ്രോജക്ട് അവലോകനം എന്നിവയ്ക്കുള്ള തീയതിയും സമയവും എക്സ്റ്റേണൽ എക്സാമിനർ സ്കൂളിലെ ഇന്റേണൽ എക്സാമിനറുമായി കൂടിയാലോചിച്ചു തീരുമാനിക്കണം. ഇന്റേണൽ എക്സാമിനർ തീയതി മുൻകൂട്ടി വിദ്യാർഥികളെ അറിയിക്കുകയും പരീക്ഷാദിവസം ലിങ്ക് കൈമാറുകയും വേണം.

∙ എക്സ്റ്റേണൽ എക്സാമിനർ ഇല്ലാത്ത വിഷയങ്ങളിൽ സ്കൂളിലെ ബന്ധപ്പെട്ട അധ്യാപകരാണ് ഇന്റേണൽ അസസ്മെന്റ് നടത്തേണ്ടത്.

∙ പരീക്ഷ പൂർത്തിയായാലുടൻ പിഴവില്ലാതെ മാർക്ക് അപ്‍ലോഡ് ചെയ്യണം. തിരുത്താൻ അവസരമില്ല.

∙ വൈവ പരീക്ഷകളുടെ സമയത്തു വിദ്യാർഥി, എക്സ്റ്റേണൽ എക്സാമിനർ, ഇന്റേണൽ എക്സാമിനർ എന്നിവർ ഉൾപ്പെടുന്ന സ്ക്രീൻഷോട്ടോ വിഡിയോ റെക്കോർഡിങ്ങോ ഭാവി ആവശ്യത്തിലേക്കായി ഇന്റേണൽ എക്സാമിനർ എടുത്തുവയ്ക്കണം.

English Summary: Plus Two Practical Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com