ADVERTISEMENT

സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ എല്ലാ വിദ്യാർഥികൾക്കും അടിയന്തരമായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീയുടെ അധ്യക്ഷതയിൽ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഈ കോളജുകളിലെ അർഹരായ വിദ്യാർഥികൾക്ക് ലാപ്ടോപ് ഉൾപ്പെടെ പഠന സാമഗ്രികൾ നൽകുന്ന പദ്ധതിക്കും അംഗീകാരം നൽകി.

 

രോഗം മൂലമോ, അപകടം മൂലമോ ആശുപത്രിയിലാകുന്നവർക്കും സാമ്പത്തികസഹായം ലഭ്യമാകുന്ന തരത്തിലാണ് ഇൻഷുറൻസ് പദ്ധതി. കോവിഡ് ബാധിച്ചു മരിച്ച കൊല്ലം ടി.കെ.എം.എൻജിനീയറിങ് കോളജ് വിദ്യാർഥി സൂരജ് കൃഷ്‌ണയുടെ കുടുംബത്തിന് ഈ പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപ നൽകും. ഇതിനായി സ്റ്റുഡന്റ്സ് അഫയേഴ്‌സ് സമിതി സമർപ്പിച്ച നിർദേശം സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. സമഗ്ര ഇൻഷുറൻസ് പദ്ധതിക്കായി എല്ലാ വർഷവും രണ്ടു കോടി രൂപ വകയിരുത്തും.

 

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് അർഹരായ വിദ്യാർഥികൾക്ക് ലാപ്ടോപ് ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ നൽകുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ 5 കോടി രൂപ വകയിരുത്തും. കോവിഡ് കാലയളവിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർഥികൾക്ക് ആക്ടിവിറ്റി പോയിന്റ് ആനുകൂല്യം നൽകും.

 

പിഎച്ച്ഡി അപേക്ഷകർ സംവരണം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 11 വരെ നീട്ടി. രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് phdadmission@ktu.edu.in എന്ന മെയിലിലേക്ക് അയയ്ക്കണം. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ജനറൽ കാറ്റഗറിയിൽ പരിഗണിക്കും. എഴുത്തുപരീക്ഷയ്ക്ക് യോഗ്യതയുള്ളവർ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com