പ്ലസ് വൺ പൊതുപരീക്ഷയ്ക്കു മുൻപ് റിവിഷൻ ക്ലാസ്

HIGHLIGHTS
  • സംശയ നിവാരണത്തിനുള്ള ലൈവ് ഫോൺ ഇൻ പരിപാടികളും നടത്തും.
student
Representative Image. Photo Credit: wong yu liang/ Shutterstock.com
SHARE

കൈറ്റ് വിക്ടേഴ്സ് ചാനലിലെ പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് ഒരു മാസം മുൻപ് നിർത്തി ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകൾ തുടങ്ങും. പരീക്ഷ കഴിഞ്ഞു പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കും. റിവിഷൻ ക്ലാസുകൾക്കൊപ്പം സംശയ നിവാരണത്തിനുള്ള ലൈവ് ഫോൺ ഇൻ പരിപാടികളും നടത്തും.

കൂടുതൽ പഠനദിനങ്ങൾ കുട്ടികൾക്കു ലഭിക്കാനാണ് ക്ലാസുകൾ നേരത്തേ ആരംഭിച്ചതെന്നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു. ഈ ആഴ്ചയിലെ ട്രയലും 14 മുതൽ 18 വരെയുള്ള പുനഃസംപ്രേഷണവും കഴിഞ്ഞു കുട്ടികൾക്കു ക്ലാസുകൾ കാണാൻ അവസരം ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമേ തുടർ ക്ലാസുകൾ സംപ്രേഷണം ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Plus One examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA