പ്ലസ്ടു: 54 സ്കൂളുകളിൽ ഒരു അധ്യാപക തസ്തിക പോലും അനുവദിച്ചിട്ടില്ല

SHARE

പ്ലസ്ടു ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കേരളത്തിലെ 54 ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു അധ്യാപക തസ്തിക പോലും അനുവദിച്ചിട്ടില്ല. 27 എണ്ണം സർക്കാർ മേഖലയിലും 27 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. 2014–15, 2015–16 അധ്യയന വർഷങ്ങളിൽ ആരംഭിച്ച ബാച്ചുകളാണിത്. പ്രിൻസിപ്പൽ തസ്തികയോ അധ്യാപക തസ്തികകളോ അനുവദിച്ചിട്ടില്ല. ഹൈസ്കൂൾ പ്രധാനാധ്യാപകർക്കാണ് ഇപ്പോഴും ചുമതല.

തസ്തിക അനുവദിക്കാത്തതിനാൽ ഈ സ്കൂളുകളിൽ 150 അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്. സ്‌പെഷൽ റൂൾസ് അനുസരിച്ചു ഒരു ബാച്ചിൽ 25 കുട്ടികൾ മതി എന്ന നിബന്ധന നില നിൽക്കുമ്പോൾ ഒരു ബാച്ചിൽ 50 കുട്ടികൾ വേണമെന്ന 2014ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ ജീവിതം വഴിമുട്ടിക്കുന്ന അവസ്ഥയുണ്ടായത്. നിലവിൽ ഈ ബാച്ചുകളിൽ 65 കുട്ടികൾ വരെ പഠിക്കുന്നുണ്ട്.

English Summary: Plus Two Teacher Appointment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA