2022 ക്യുഎസ് റാങ്കിങ്: ഐഐഎസ്‌സി മികച്ച ഗവേഷണ സർവകലാശാല

iisc
Representative Image. Photo Credit: AjayTvm/ Shutterstock.com
SHARE

ക്യുഎസ് ലോക റാങ്കിങ് 2022 ൽ ബെംഗളൂരു ഐഐഎസ്‌സി രാജ്യാന്തരതലത്തിൽ മികച്ച ഗവേഷണ സർവകലാശാലയായി. പ്രബന്ധങ്ങൾക്കു ലഭിച്ച അംഗീകാരം അടിസ്ഥാനപ്പെടുത്തിയുള്ള സിപിഎഫ് (സൈറ്റേഷൻസ് പെർ ഫാക്കൽറ്റി) സൂചികയിൽ 100 ൽ 100 മാർക്കും നേടിയാണു മുന്നിലെത്തിയത്. ഇതു നേടുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ഐഐഎസ്‍സിയെന്ന് ക്യുഎസ് റീജനൽ ഡയറക്ടർ അശ്വിൻ ഫെർണാണ്ടസ് പറഞ്ഞു. 

എന്നാൽ, മികച്ച ഇന്ത്യൻ സർവകലാശാലകളുടെ പട്ടികയിൽ ബോംബെ, ഡൽഹി ഐഐടികൾക്കു പിന്നിൽ മൂന്നാമതാണ് ഐഐഎസ്‍സി. 3 സ്ഥാപനങ്ങളും രാജ്യാന്തരതലത്തിൽ മികച്ച 200 സർവകലാശാലകളുടെ പട്ടികയിലുമുണ്ട്. ഐഐടി ബോംബെയ്ക്കാണ് ഏറ്റവുമുയർന്ന റാങ്ക്– 177. ഐഐടി ഡൽഹിക്ക് 185, ഐഐഎസ്‌സിക്ക് 186 എന്നിങ്ങനെയാണു റാങ്കുകൾ. 

മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), ഓക്സ്ഫഡ്, സ്റ്റാൻഫഡ് സർവകലാശാലകളാണ് ആദ്യ 3 സ്ഥാനത്തുള്ളത്. തുടർച്ചയായി 10–ാം തവണയാണ് എംഐടി ക്യുഎസ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.

മറ്റു പ്രധാന ഐഐടികളുടെ റാങ്ക്

∙ ഐഐടി മദ്രാസ് – 255

∙ഐഐടി കാൻപുർ – 277

∙ഐഐടി ഖരഗ്പുർ – 280

∙ഐഐടി ഗുവാഹത്തി – 395

∙ഐഐടി റൂർക്കി – 400

English Summary: QS World University Ranking 2022-Indian Institute of Science

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA