ആദ്യം വാക്സീൻ, പിന്നെ പരീക്ഷ: എംജി വിദ്യാർഥികളുടെ പ്രചാരണം

HIGHLIGHTS
  • പിന്തുണയുമായി ശശി തരൂർ
covid-vaccine-7
SHARE

എംജി സർവകലാശാലയുടെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ‘കാൻസൽ എംജിയു എക്സാം’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ൻ ട്വിറ്ററിൽ ട്രെൻഡിങ് ആയി. ആദ്യം വാക്സീൻ, പിന്നീട് പരീക്ഷ എന്ന ക്യാംപെയ്നുമായി ശശി തരൂർ എംപിയും പിന്തുണയുമായി എത്തി.

വിവിധ തലത്തിലുള്ള പരീക്ഷകൾ 16 മുതൽ ആരംഭിക്കുന്നതായി എംജി സർവകലാശാല അറിയിപ്പ് പുറത്തിറക്കിയിരുന്നു. തുടർന്നാണു വിദ്യാർഥികൾ ഓൺലൈൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാർഥികൾക്ക് വാക്സിനേഷൻ നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിഷേധം. വിവിധ ട്രോളുകളുടെ അകമ്പടിയോടെയാണു വിദ്യാർഥികളുടെ പ്രതിഷേധം.

അതേസമയം, പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ വിവിധ തലത്തിൽ ചർച്ചകൾ നടക്കുകയാണെന്നും വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ തീരുമാനം ഉണ്ടാകുമെന്നും വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.

English Summary: MG Universirty Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA