ADVERTISEMENT

ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതാണ് മനുഷ്യ പ്രകൃതം. ദക്ഷിണേന്ത്യയിൽ നിന്ന് മാത്രമല്ല ലോകമെമ്പാടും നിന്നുള്ള വിദ്യാർഥികൾ ആയിരക്കണക്കിന് മൈലുകൾ താണ്ടി ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലേക്ക് (എൽപിയു) വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ദക്ഷിണേന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി എൽപിയു തിരഞ്ഞെടുക്കുന്നതിന് വേറെയും കാരണങ്ങളുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സർവകലാശാലകളുടെ റാങ്കിങ്ങിൽ മുൻപന്തിയിലാണ് എൽപിയു. മികച്ച അക്കാദമിക സമൂഹം, വ്യവസായ ലോകവുമായി ശക്തമായ ബന്ധം, അത്യാധുനിക ക്യാംപസ്, സുരക്ഷിത ചുറ്റുപാടുകൾ, മികച്ച പ്ലേസ്മെന്റിനും വിദേശ പഠനത്തിനുമുള്ള അവസരങ്ങൾ എന്നിങ്ങനെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ഒരു വിദ്യാർഥിക്ക് വേണ്ടതെല്ലാം എൽപിയു നൽകുന്നു. 

 

ലോക പ്രശസ്തമായ ടൈംസ് ഹയർ എജ്യുക്കേഷൻ ഇംപാക്റ്റ്  റാങ്കിങ് 2021 പട്ടികയുടെ ആദ്യ ഇരുന്നൂറിൽ ഇടം പിടിച്ച ഇന്ത്യയിലെ മൂന്ന് സർവകലാശാലകളിൽ ഒന്നാണ് എൽപിയു. ഏറ്റവും മികച്ച രണ്ടാമത്തെ ഇന്ത്യൻ സർവകലാശാലയായി ആദ്യവർഷം തന്നെ റാങ്ക് ചെയ്യപ്പെട്ട എൽ പി യു ഇന്ത്യയിലെ എണ്ണം പറഞ്ഞ പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പിന്നിലാക്കി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

 

ശക്തമായ അക്കാദമിക വ്യവസായ ബന്ധം

lpu-02

നിരവധിയായ പഠനാവസരങ്ങളുമായി ആഗോള മികവും വ്യവസായ ബന്ധവും എൽപിയു വിദ്യാർഥികൾക്ക് നൽകുന്നു. ഗൂഗിൾ, സിസ്കോ, ഒറാക്കിൾ, മൈക്രോസോഫ്റ്റ് പോലുള്ള പ്രമുഖ ബ്രാൻഡുകളുമായും മികവിന്റെ കേന്ദ്രങ്ങളുമായും എൽപിയു സഹകരിച്ചു പ്രവർത്തിക്കുന്നു.  നിരവധി കമ്പനികളുടെ ലൈവ് പ്രോജക്ടുകളിൽ നേരിട്ട് പ്രവർത്തിച്ച് പ്രായോഗിക പരിചയം നേടാനുള്ള  അവസരങ്ങൾ ദക്ഷിണേന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് ലഭിക്കും.  വ്യവസായ ലോകത്തിന്റെ പുത്തൻ പുതിയ ട്രെൻഡുകളെക്കുറിച്ച് വിദ്യാർഥികൾക്ക് ഇതിലൂടെ അവബോധം ലഭിക്കും. വ്യവസായ ലോകവുമായുള്ള ഇത്ര വിപുലമായ സഹകരണ സംരംഭങ്ങൾ വഴി അത്തരം അവസരങ്ങൾ നൽകുന്ന സർവകലാശാലകളും കോളജുകളും ദക്ഷിണേന്ത്യയിൽ ഇല്ലെന്നുതന്നെ പറയാം.

 

എൽപിയുവിലെ  തകർക്കാൻ പറ്റാത്ത പ്ലേസ്‌മെന്റ് റെക്കോർഡ്   

 

ഇന്ത്യയിലേക്കും വച്ച് തന്നെ ഏറ്റവും മികച്ച പ്ലേസ്‌മെന്റ് റെക്കോർഡ് ഉള്ള സ്ഥാപനമാണ് എൽപിയു. ഗൂഗിൾ മുതൽ മൈക്രോസോഫ്റ്റ് വരെ ആഗോളതലത്തിലെ വൻകിട കോർപ്പറേറ്റ് കമ്പനികളിൽ ഇവിടുത്തെ പൂർവവിദ്യാർഥികൾ ഒരു കോടി രൂപയ്ക്കും അതിനു മുകളിലേക്കുമുള്ള ശമ്പള പാക്കേജുകളിൽ ജോലി ചെയ്തു വരുന്നു. 42 ലക്ഷം രൂപയുടെ വാർഷിക പാക്കേജിൽ മൈക്രോസോഫ്റ്റിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട, 2020 ൽ എൽപിയുവിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥിനി താനിയ അരോറ പറയുന്നത് കേൾക്കാം. പഠിച്ചിറങ്ങുന്ന ഒരു എൻജിനീയറിങ് വിദ്യാർഥിക്ക് ഇന്ത്യയിൽ ലഭിച്ച ഏറ്റവും വലിയ ശമ്പള പാക്കേജാണ് ഇത്.

 

പ്രതിവർഷം ആയിരത്തി നാനൂറിലധികം ബ്രാൻഡുകൾ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിന് എൽപിയുവിൽ എത്തുന്നു; ഇതിൽ 90% മൾട്ടിനാഷണൽ കോർപ്പറേറ്റുകളാണ്. ഐഐടി, ഐഐഎം, എൻഐടി പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്താറുള്ള 110 ലധികം കമ്പനികളും മിടുക്കരെ തേടി എൽപിയുവിൽ എത്തുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കോഗ്നിസന്റ് മാത്രം 3,300 ലധികം വിദ്യാർഥികളെ എൽപിയു ക്യാംപസിൽ നിന്ന് ജോലിക്കായി തിരഞ്ഞെടുത്തു. ഇന്ത്യയിലെ മികച്ച ടാലന്റ് കമ്പനിയായ ആസ്പയറിങ് മൈൻഡ്സ് തുടർച്ചയായി രണ്ട് തവണ 'ഏറ്റവും തൊഴിൽ ക്ഷമതയുള്ള വിദ്യാർഥികൾ' എന്ന വിശേഷണം എൽപിയു വിദ്യാർഥികൾക്ക് നൽകി. ചുരുക്കം ചില സ്ഥാപനങ്ങൾ ഒഴിച്ചാൽ ഇത്തരത്തിൽ മേന്മ അവകാശപ്പെടാൻ സാധിക്കുന്ന കോളജുകൾ ദക്ഷിണേന്ത്യയിൽ ദുർലഭമാണ്.

 

പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് സന്ദർശിക്കാം: https://bit.ly/3eCpuQz

 

lpu-03

മികച്ച സുരക്ഷാ സംവിധാനവും റസിഡൻഷ്യൽ സൗകര്യങ്ങളും

 

നാനൂറിലധികം മുഴുവൻ സമയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും ആയിരക്കണക്കിന് സുരക്ഷാ ക്യാമറകളുമായി ലോകത്ത് തന്നെ ഏറ്റവും സുരക്ഷിത ക്യാംപസുകളിൽ ഒന്നാണ് എൽപിയു. സുരക്ഷാ ആവശ്യങ്ങൾക്കായി തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാലായിരത്തിലധികം സിസിടിവി ക്യാമറകൾ ക്യാംപസിലുണ്ട്.

 

പങ്കു വയ്ക്കാവുന്ന  മുറികൾ മുതൽ എസിയും കൂളറും അടങ്ങുന്ന വ്യക്തിഗത അപ്പാർട്ട്മെന്റുകൾ വരെ വിവിധ തരത്തിലുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. മദ്യത്തോടും മയക്കുമരുന്നിനോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലർത്തുന്ന ഡ്രഗ് ഫ്രീ ക്യാംപസ് ആണ് എൽപിയു. റാഗിങ് കർശനമായി നിരോധിച്ചിട്ടുള്ള ഇവിടെ അത്തരത്തിലുള്ള അച്ചടക്കമില്ലായ്മ സർവകലാശാല വച്ചു പൊറുപ്പിക്കില്ല. തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് യാതൊരു ഭയാശങ്കയും ഇല്ലാതെ മാതാപിതാക്കൾക്ക് എൽപിയുവിൽ അവരെ വിശ്വസിച്ച് ഏൽപ്പിക്കാൻ ഇക്കാരണങ്ങളാൽ സാധിക്കും.

 

അത്യാധുനികമായ അടിസ്ഥാനസൗകര്യങ്ങൾ

 

300 ഏക്കർ സ്ഥലത്ത് പടർന്നുകിടക്കുന്ന എൽപിയു ക്യാംപസ് അക്കാദമികവും വിദ്യാർഥി കേന്ദ്രീകൃതവുമായ സർവ സന്നാഹങ്ങളോടും കൂടിയ ഒരു മിനി ടൗൺഷിപ്പ് തന്നെയാണ്. സാധാരണഗതിയിലുള്ള അക്കാദമിക അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ, സമർപ്പിത ഗവേഷണ-വികസന ബ്ലോക്കുകളും, IMAC ലാബുകളും, ഷോപ്പിങ് മാളും, ആശുപത്രിയും, ബാങ്കുകളും, എടിഎമ്മുകളും, ഇന്നവേഷൻ സ്റ്റുഡിയോകളും, ഇൻക്യുബേഷൻ സെന്ററും, പരീക്ഷണങ്ങൾക്കായുള്ള വലിയ വർക്ക്ഷോപ്പുകളും, ഒളിംപിക് സൈസ് നീന്തൽകുളത്തോട് കൂടിയ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡോർ സ്പോർട്സ് അരീനയും മറ്റനേകം സൗകര്യങ്ങളും എൽപിയുവിൽ ഉണ്ട്. ദക്ഷിണേന്ത്യയിലെ വിദ്യാർഥികൾ അവരുടെ വീടുകളിൽ നിന്ന് അകലെയാണെങ്കിലും ക്യാംപസിനുള്ളിലെ നിരവധി ദക്ഷിണേന്ത്യൻ ഫുഡ് മെസ്സുകളിലൂടെ അവരുടെ നാടിന്റെ രുചികളും അവർക്ക് ആസ്വദിക്കാം.

 

അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പഠിക്കാൻ അവസരം  

 

ആഗോളതലത്തിലുള്ള മികവും പരിചയവും വിദ്യാർഥികൾക്ക് നൽകാനായി 200ലധികം വിദേശ സർവകലാശാലകളുമായി റഫറൽ പ്രോഗ്രാമുകൾക്ക് എൽപിയു ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എൽ പി യു വിന്റെ സമർപ്പിത രാജ്യാന്തര ഡിവിഷന്റെ സഹായത്തോടെ ഹ്രസ്വവും ദീർഘവുമായ പ്രോഗ്രാമുകൾ തിരഞ്ഞെടുത്ത് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി വിദ്യാർഥികൾക്ക് പഠിക്കാൻ വിദേശത്തേക്ക് പോകാം. രണ്ടുവർഷം എൽപിയുവിലും രണ്ടുവർഷം വിദേശ സർവകലാശാലയിലും പഠിച്ച്  ഒരു രാജ്യാന്തര ബിരുദം കൈവരിക്കാനുള്ള  ക്രെഡിറ്റ് ട്രാൻസ്ഫർ പ്രോഗ്രാമും  എൽപിയു അവതരിപ്പിക്കുന്നു. കാനഡ, അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്ന ദക്ഷിണേന്ത്യൻ വിദ്യാർഥികൾക്ക് മികച്ച അവസരമാണ് ഈ പ്രോഗ്രാം ഒരുക്കുന്നത്.

 

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം: https://bit.ly/3eCpuQz

 

ഫീസും സ്കോളർഷിപ്പും 

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് പണം ഒരിക്കലും തടസ്സമാകരുതെന്ന് എൽപിയു ഉറച്ചു വിശ്വസിക്കുന്നു. മറ്റു പ്രമുഖ സ്വകാര്യ സർവകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ  എൽപിയുവിന്റെ ഫീസ് ഘടന വിദ്യാർഥികൾക്ക് താങ്ങാവുന്ന വിധത്തിലാണ്. നിരവധി സ്കോളർഷിപ്പുകൾ വഴിയുള്ള ഇളവുകളും വിദ്യാർഥികൾക്ക് നേടാം.

 

സംരംഭകത്വ സെൽ

തൊഴിലന്വേഷകന് പകരം തൊഴിൽദാതാവായി മാറാൻ ആഗ്രഹിക്കുന്നവർക്ക് എൽപിയുവിന്റെ സ്റ്റാർട്ട് അപ്പ് സ്കൂളുകളും ഇൻക്യുബേഷൻ സെന്ററുകളും തുണയാകും. ഓഫീസ് ഇടവും മറ്റു സാമഗ്രികളും, സാങ്കേതിക പിന്തുണയും, ആദ്യ മൂലധനവുമെല്ലാം നൽകി സർവകലാശാല വളർന്നുവരുന്ന സംരംഭകരെ സഹായിക്കും.

 

എൽപിയുവിന്റെ സ്റ്റാർട്ട് അപ്പ് സ്കൂളിന്റെ സഹായത്തോടെ നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾ ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഒരൊറ്റ സർവകലാശാലയിൽ ഇത്രയധികം അവസരങ്ങൾ ലഭ്യമാകുമ്പോൾ വിദ്യാർഥികൾക്ക് മികവാർന്ന വിദ്യാഭ്യാസത്തിന് മറ്റെവിടെയും ഇനി അന്വേഷിച്ച് നടക്കേണ്ടതില്ല.

 

പ്രവേശന പ്രക്രിയ

അത്യന്തം മത്സരാത്മകമാണ് എൽ പി യു പ്രവേശനം. ഇതിനായി സർവകലാശാലയുടെ പ്രവേശന പരീക്ഷയായ  LPUNEST 2021 പാസ്സാകണം. ചില പ്രോഗ്രാമുകൾക്ക് തുടർന്ന് നടക്കുന്ന വ്യക്തിഗത അഭിമുഖവും വിജയിക്കണം.LPUNEST നാലാം ഷെഡ്യൂളിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2021 ജൂൺ ആറാം തീയതി ആരംഭിച്ചു. കോവിഡിനെ തുടർന്നുള്ള യാത്ര നിയന്ത്രണങ്ങളും വിദ്യാർഥികളുടെ സുരക്ഷയും പരിഗണിച്ച് LPUNEST പരീക്ഷ വീട്ടിലിരുന്ന് എഴുതാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ജൂൺ 25. 2021 ജൂൺ 6ന് പ്രവർത്തനസജ്ജമായ ഓൺലൈൻ സ്ലോട്ട് ബുക്കിങ് സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് അവർക്ക് സൗകര്യപ്രദമായ തീയതിയും സമയവും  തിരഞ്ഞെടുക്കാനാകും.  പരീക്ഷ നടത്തി 24 മണിക്കൂറിനുള്ളിൽ സർവകലാശാല ഫലം പ്രഖ്യാപിക്കും. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:    https://bit.ly/3eCpuQz     

ഫോൺ:  9655914141

English Summary: Lovely Professional University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com