ADVERTISEMENT

12–ാം ക്ലാസിൽ ഒന്നോ അതിലധികമോ യൂണിറ്റ്, മിഡ്ടേം, പ്രീ ബോർഡ് പരീക്ഷകളാണു പുതിയ മൂല്യനിർണയരീതി പ്രകാരം മാർക്കിനായി പരിഗണിക്കുക. ഏതൊക്കെ പരീക്ഷകളാണെന്നതു റിസൽറ്റ് കമ്മിറ്റിയുടെ തീരുമാനമായിരിക്കും. ഒരു സ്കൂളിലെ കമ്മിറ്റി, പ്രീ ബോർഡ് (മോഡൽ) പരീക്ഷ മാത്രം പരിഗണിച്ചാൽ മതിയെന്നു തീരുമാനിച്ചാൽ മാർക്ക് അടിസ്ഥാനപ്പെടുത്തുക അതിലാകും. പ്രീ ബോർഡിനും മിഡ് ടേമിനും തുല്യ പരിഗണന നൽകാനും കമ്മിറ്റിക്കു തീരുമാനിക്കാം. ഇത്തരത്തിൽ ആകെ വെയ്റ്റേജ് 40%. 11–ാം ക്ലാസിലെ അവസാന വർഷ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണു 30% വെയ്റ്റേജ്. 2019–20 അധ്യയന വർഷത്തിലെ പരീക്ഷകളുടെ മാർക്കാണ് മാനദണ്ഡം.പത്താം ക്ലാസിലെ പ്രധാന 5 വിഷയങ്ങളിൽ (ഇംഗ്ലിഷ്, ഹിന്ദി, ജനറൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്) വിദ്യാർഥി ഏറ്റവും ഉയർന്ന മാർക്കു നേടിയ 3 വിഷയങ്ങളുടെ ശരാശരിക്കാണ് അടുത്ത 30% വെയ്റ്റേജ്.

റിസൽറ്റ് കമ്മിറ്റി

സ്കൂൾ പ്രിൻസിപ്പൽ, 2 മുതിർന്ന അധ്യാപകർ, സമീപത്തുള്ള സിബിഎസ്ഇ സ്കൂളിൽ 12–ാം ക്ലാസിൽ പഠിപ്പിക്കുന്ന 2 പേർ എന്നിവരുൾപ്പെട്ട സമിതിയാണ് ഓരോ സ്കൂളിലെയും റിസൽറ്റ് സംബന്ധിച്ച വിഷയങ്ങളിൽ തീരുമാനമെടുക്കുക. 

അവസാന മാർക്ക് എങ്ങനെ? 

വിഷയങ്ങൾക്കനുസരിച്ച് മാർക്കിങ് രീതി മാറും. ഉദാഹരണത്തിനു 12 ൽ സയൻസ് സ്ട്രീമിലുള്ളവർക്ക് ശാസ്ത്രവിഷയങ്ങളിൽ 70 മാർക്കാണു തിയറിക്ക്. പ്രാക്ടിക്കലിനു 30 മാർക്കും. 30:30:40 അനുപാതമനുസരിച്ച് 70 മാർക്കിന്റെ 21 മാർക്ക് വീതം 10, 11 ക്ലാസുകളിൽ നിന്നു ലഭിക്കും. 28 മാർക്ക് 12 ലെ മാർക്കിൽ നിന്നും (21+21+28=70). ചില വിഷയങ്ങൾക്ക് 80 മാർക്കാണു തിയറിക്ക്. ബാക്കി ഇന്റേണൽ അസസ്മെന്റും. അവിടെ 24+24+32 എന്ന രീതിയിലാകും മാർക്ക് വിഭജനം.

പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ്, പ്രോജക്ട് പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയാക്കാനുള്ള സമയം 28 ലേക്കു നീട്ടിയിട്ടുണ്ട്. അതിന്റെ മാർക്കും തിയറി മാർക്കിനൊപ്പം ചേർത്താണ് അന്തിമ ഫലം പ്രസിദ്ധീകരിക്കുക. 

സ്കൂള്‍ ‌നിലവാരം പ്രതിഫലിക്കുമോ?

11, 12 ക്ലാസുകളിലെ പരീക്ഷകൾ സ്കൂളുകളിൽത്തന്നെ നടത്തിയതായതിനാൽ സ്കൂളുകളുടെ മുൻവർഷങ്ങളിലെ പ്രകടനവും ഘടകമാകും. അവസാന 3 വർഷത്തെ ബോർഡ് എക്സാമിന്റെ പ്രകടനം മാർക്ക് മോഡറേറ്റ് ചെയ്യുന്നതിൽ പരിഗണിക്കണം. ഉദാഹരണത്തിനു 2017–18 ൽ സ്കൂളിന്റെ ശരാശരി മാർക്ക് 72%, 2018–19 ൽ 74%, 2019-20 ൽ 71% എന്നതാണെങ്കിൽ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച 2018–19 ലെ ഓരോ വിഷയത്തിന്റെയും ശരാശരിയാണു മോഡറേഷനു പരിഗണിക്കേണ്ടത്.

പാസ് മാർക്ക് ലഭിക്കാത്തവർക്ക്?

ഒരു വിഷയത്തിൽ പാസ് മാർക്ക് ലഭിക്കാത്തവർക്കായി പിന്നീട് കംപാർട്മെന്റ് പരീക്ഷ നടത്താം. ഒന്നിലേറെ വിഷയത്തിൽ പരാജയപ്പെട്ടവരാണെങ്കിൽ ‘എസൻഷ്യൽ റിപ്പീറ്റ്’ വിഭാഗത്തിൽ ഉൾപ്പെടും.

വിദ്യാർഥികൾ തൃപ്തരല്ലെങ്കിൽ

കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ട ശേഷം, നിലവിലെ മാർക്കിൽ തൃപ്തരല്ലാത്തവർക്ക് ഓഫ്‍ലൈൻ എഴുത്തുപരീക്ഷയുണ്ടാകുമെന്നാണു സൂചന. ഇതിലെ മാർക്ക് അവസാന മാർക്കായി പരിഗണിക്കും.

English Summary: CBSE Plus Two Examination Mark Calculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com