ADVERTISEMENT

എൻജിനീയറിങ്, മെഡിക്കൽ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചത് 1,18,000 വിദ്യാർഥികൾ. ഇവരിൽ 1,04,000 പേർ ഫീസ് അടയ്ക്കുന്നത് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. അപേക്ഷിക്കാൻ 4 ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ.

 

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 21 ന് വൈകിട്ട് 5 വരെ നൽകാം. അനുബന്ധ രേഖകൾ 30 വരെ സമർപ്പിക്കാം. രണ്ടു തീയതികളും നീട്ടില്ലെന്നും യഥാസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.

 

നീറ്റ് എഴുതുന്ന വിദ്യാർഥികൾ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ, അനുബന്ധ കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും 21 നു മുൻപ് ഓൺലൈൻ അപേക്ഷ നൽകണം. ഒന്നിലേറെ കോഴ്സുകളിലേക്ക് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാവൂ.

English Summary: Engineering, Medical Entrance Application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com