ADVERTISEMENT

മുപ്പതു വയസ്സിൽ താഴെയുള്ള യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള പ്രൈം മിനിസ്റ്റേഴ്സ് മെന്ററിങ് സ്കീമിലേക്ക് ജൂലൈ 31 വരെ റജിസ്റ്റർ ചെയ്യാം. കഴിയുന്നതും വേഗം റജിസ്റ്റർ ചെയ്യുന്നതു നന്ന്.

 

ഭാരതീയപൈതൃകവും വിജ്ഞാനവും ലോകത്തിനു പകർന്നുനൽകുന്നവരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 75 സമർഥർക്കു നാഷനൽ ബുക് ട്രസ്റ്റ് വഴിയാണ് പ്രോത്സാഹനം. അർഹരെ ജൂൺ 4 മുതൽ ജൂലൈ 31 വരെ നീളുന്ന മത്സരംവഴി തിരഞ്ഞെടുക്കും. 5000 വാക്കിന്റെ സ്വന്തം രചന അയച്ചുകൊടുക്കണം. ഓഗസ്റ്റ് 15നു ഫലപ്രഖ്യാപനം. വിജയികൾ മാർഗദർശിയുടെ സഹായത്തോടെ രചനയ്ക്ക് അവസാനരൂപം നൽകണം. എൻബിടി ഇതു പുസ്തകമാക്കും. ദേശീയയുവജനദിനമായ ജനുവരി 12നു പ്രകാശനം ചെയ്യും. മറ്റു ഭാരതീയഭാഷകളിൽ വിവർത്തനവുമുണ്ടാകും. 

 

തിരഞ്ഞെടുക്കപ്പെടുന്നവർക്കു 3 മാസം പ്രാഥമികപരിശീലനവും അടുത്ത 3 മാസം സാഹിത്യോത്സവങ്ങൾ, വെർച്വൽ ബുക്ഫെയറുകൾ, സാംസ്കാരികവിനിമയ പരിപാടികൾ തുടങ്ങിയവയുമുണ്ടാകും. പ്രതിമാസം 50,000 രൂപ നിരക്കിൽ ആറുമാസത്തിനൊടുവിൽ 3 ലക്ഷം രൂപ നൽകും. ഗ്രന്ഥരചനയ്ക്കു 10 % റോയൽറ്റി ലഭിക്കും. പ്രബന്ധം, നോവൽ, യാത്രാവിവരണം, ഓർമക്കുറിപ്പുകൾ, നാടകം, കവിത മുതലായവയും എഴുതി, ഗ്രന്ഥരചന പ്രഫഷനാക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിടുന്നു.

 

www.mygov.in എന്ന സൈറ്റിലെ mentoring yuva scheme എന്ന ലിങ്കിൽ പൂർണവിവരങ്ങളും റജിസ്ട്രേഷൻ സൗകര്യവുമുണ്ട്.

English Summary: Young, Upcoming and Versatile Authors' (YUVA) Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com