ADVERTISEMENT

എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നൽകുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനം ഈയാഴ്ചയുണ്ടാകും. അടുത്ത മാസം ഫലം പ്രഖ്യാപിക്കേണ്ടതിനാൽ തീരുമാനം വൈകരുതെന്നു വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനം. മുൻ വർഷങ്ങളിലെ കലാ, കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്ന ശുപാർശയാണു നേരത്തേ എസ്‌സിഇആർടി നൽകിയിരുന്നത്. എന്നാൽ, കുട്ടികൾക്ക് അധ്യയനം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാലും പരീക്ഷകൾ ഉദാരമായി നടത്തിയതിനാലും ഗ്രേസ് മാർക്ക് വേണ്ടെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. 

 

വിവിധ വിഭാഗങ്ങളിലായി 2 ലക്ഷത്തോളം കുട്ടികൾക്കാണു ഗ്രേസ് മാർക്ക് നൽകാറുള്ളത്. എസ്എസ്എൽസി മൂല്യനിർണയം 70 % ആയി. 26ന് അകം പൂർത്തിയാകും. ജൂലൈ ആദ്യവാരം ഫലം പ്രഖ്യാപിക്കാനാണു ലക്ഷ്യം. പ്ലസ്ടു മൂല്യനിർണയം ഇന്നത്തോടെ പൂർത്തിയാകും. ഫലപ്രഖ്യാപനം ജൂലൈ 15നു ശേഷമായിരിക്കും.

English Summary: Grace Mark For SSLC Plus Two Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com