കുഞ്ഞു കൂട്ടുകാർക്ക് വ്യത്യസ്ത പഠനാനുഭവം ഒരുക്കി കുഞ്ഞുവാവ ഇന്റർനാഷണൽ പ്രീ സ്കൂൾ (മോണ്ടിസോറി)

HIGHLIGHTS
  • ഏറ്റുമാനൂരിനടുത്തുള്ള വയല എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കുഞ്ഞുവാവ ഇന്റർനാഷണൽ പ്രീസ്കൂൾ
kunjuvava_03
SHARE

" ഓരോ കുട്ടിയും സർഗ്ഗാത്മക പ്രതിഭകളായി ജനിക്കുന്നു; എന്നാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അവരെ ആശയാവിഷ്കരണ ശേഷിയില്ലാത്തവരാക്കിത്തീർക്കുന്നു." ലോക പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ കെൻ റോബിൻസൺ 2007ൽ നടത്തിയ പ്രശസ്തമായ ഒരു ട്രെയിഡ് ടോക്കിൽ പറഞ്ഞ വാക്കുകളാണ് ഇത്. കാണാപ്പാഠം പഠിക്കലിനും പരീക്ഷകൾക്കും മാത്രം ഊന്നൽ നൽകുന്ന നമ്മുടെ പരമ്പരാഗത  വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാണ് കുട്ടികളുടെ സർഗ്ഗാത്മക വാസനകളെ മുളയിലേ നുള്ളുന്നതെന്ന് റോബിൻസണിനെ പോലുള്ളവരുടെ വാക്കുകൾ തെളിയിക്കുന്നു. ഈ തിരിച്ചറിവിന്റെ  അടിസ്ഥാനത്തിൽ പ്രവർത്തനാധിഷ്ഠിതമായ വിദ്യാഭ്യാസം ചെറുപ്രായത്തിലേ കുട്ടികൾക്ക് നൽകുന്നതിന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള വയല എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കുഞ്ഞുവാവ ഇന്റർനാഷണൽ പ്രീസ്കൂൾ.

മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രീ കെജി,എൽകെജി, യുകെജി ക്ലാസുകളാണ് ഇവിടെ നടത്തുന്നത്. "നിറമുള്ള ബാല്യത്തിനൊരിടം" എന്ന സങ്കല്പത്തിൽ ഡോ. മരിയ മോണ്ടിസോറി ആവിഷ്കരിച്ച രാജ്യാന്തര കരിക്കുലമാണ്  കുഞ്ഞുവാവ ഇന്റർനാഷണൽ പ്രീ സ്കൂൾ പിന്തുടരുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുഞ്ഞുവാവ ഇന്റർനാഷണൽ പ്രീ സ്കൂൾ നടത്തുന്ന ഓൺലൈൻ ലൈവ് ടീച്ചിങ് പ്രോഗ്രാമിലേക്ക്  പ്രവേശനം തുടരുകയാണ്. 

kunjuvava-international-pre-school-01

കുഞ്ഞു കൂട്ടുകാർക്കായി വീട്ടിലെത്തുന്ന ഒരു കൂട്ടുകാരി ടീച്ചറെ പോലെയാണ് കുഞ്ഞുവാവയുടെ ഓൺലൈൻ ലൈവ് ടീച്ചിങ്. കളികളിലൂടെയും പാട്ടുകളിലൂടെയും ചിത്രകഥന രീതികളിലൂടെയുമെല്ലാം ഓരോ വിഷയത്തിന്റെയും അടിസ്ഥാന ആശയങ്ങൾ രസകരമായി അധ്യാപകർ ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുന്നു. മോണ്ടിസോറി പരിശീലനം ലഭിച്ച പരിചയസമ്പന്നരായ പ്രത്യേക  അധ്യാപകരാണ് മലയാളവും ഇംഗ്ലീഷും ഇവിഎസും കണക്കും ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ശാസ്ത്രീയവും നൂതനവുമായ അധ്യാപനരീതി ഓരോ പാഠഭാഗവും മനസ്സിലാക്കി പഠിച്ചു പഠനം ആസ്വാദ്യകരമാക്കാൻ കുട്ടികളെ   സഹായിക്കുന്നു. വിദ്യാർത്ഥി കേന്ദ്രികൃതമായ  ഡോ. മരിയ മോണ്ടിസോറിയുടെ സമീപനം കുഞ്ഞുവാവ ഇന്റർനാഷണൽ സ്കൂളിന്റെ പ്രാഥമിക  വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കുന്നതിൽ സ്വാധീനിച്ചിട്ടുണ്ട്. 

ഒരു കുട്ടിയുടെ വികാസത്തിന്റെ ആദ്യ വർഷങ്ങൾ മുതിരുമ്പോൾ  അവർ ആരായിത്തീരണമെന്നതിൽ  നിർണ്ണായക പ്രഭാവം ചെലുത്തുന്നു. ഈ വലിയ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ്, കുട്ടികളുടെ അന്വേഷണാത്മക ത്വരയും അവരുടെ കഴിവുകളും പരമാവധി പ്രോത്സാഹിപ്പിച്ചും പര്യവേഷണം നടത്താൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയും കുഞ്ഞുവാവ വ്യത്യസ്തമാകുന്നു. 

kunjuvava-international-pre-school-03

ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള വനിതാ അധ്യാപിക ഉൾപ്പെടെയുള്ളവർ അക്കാദമിക രംഗത്തെ സ്കൂളിന്റെ വൈവിധ്യം വിളിച്ചോതുന്നു. ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുഞ്ഞുവാവയിൽ അടുത്തിടെ ആരംഭിച്ച ചിൽഡ്രൻസ് തിയേറ്റർ കുഞ്ഞുങ്ങളുടെ ഭാവനയെ പിടിച്ചിരുത്തി, അവരുടെ മനസ്സുകളിൽ ഇതിനോടകം ഇടം നേടിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ആണ് ചിൽഡ്രൻസ് തിയേറ്റർ ഉദ്ഘാടനം ചെയ്തത്. പാവകളി, ആക്ഷൻ സോങ്ങുകൾ, തെങ്ങോലയും പ്ലാവിലകളും മച്ചിങ്ങയും ഉപയോഗിച്ച് വാച്ച്, ഓലപ്പീപ്പി, തൊപ്പി, കളിവണ്ടി തുടങ്ങിയവയുടെ നിർമ്മാണം, ചിത്രകല, ക്ലേ മോഡലിങ് തുടങ്ങിയവയെല്ലാം ചിൽഡ്രൻസ് തിയേറ്ററിലൂടെ പരിശീലിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ ശാസ്ത്രീയസംഗീതത്തിന്റെയും നൃത്തത്തിന്റെയും ബാലപാഠങ്ങളും കുഞ്ഞുങ്ങൾക്ക്  പകരുന്നു. കുഞ്ഞുങ്ങളുടെ ഭാവിയിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകാനും  ഒന്നാം ക്ലാസിനു വേണ്ടി അവരെ പൂർണ്ണ സജ്ജരാക്കാനും കുഞ്ഞുവാവ ഇന്റർനാഷണൽ പ്രീ സ്കൂൾ സമ്പൂർണ്ണ ഓൺലൈൻ ലൈവ്  വിദ്യാലയം വഴിയൊരുക്കുമെന്ന് ഉറപ്പാണ്. പ്രദേശത്തുള്ള സാധാരണക്കാരായ വിദ്യാർഥികൾക്ക് കൂടി മോണ്ടിസോറി വിദ്യാഭാസം ലഭ്യമാക്കുകയാണ്  സ്കൂളിന്റെ ലക്ഷ്യം. കോവിഡാനന്തരം പ്രദേശത്തെ വിദ്യാർഥികൾക്ക് വയലയിലുള്ള കുഞ്ഞുവാവ ഇന്റർനാഷണൽ സ്കൂളിൽ നേരിട്ട് പ്രവേശനം എടുക്കാവുന്നതാണ്. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ബന്ധപ്പെടുന്നതിനു വേണ്ടി ഈ ഫോൺ നമ്പറുകൾ  ഉപയോഗിക്കുക :

9562090481, 04822296081, 7593008548.

English Summary: Kunjuvava International Pre School

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS