സയൻസ് വിദ്യാർഥികൾക്ക് കെവിപിവൈ ഫെലോഷിപ്, മാസം 7000 രൂപയും വർഷം 28,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും വരെ

HIGHLIGHTS
  • ഫെലോഷിപ്പിന് ഓഗസ്റ്റ് 25ന് അകം അപേക്ഷ നൽകണം.
career
Representative Image. Photo Credit: mentatdgt/ Shutterstock.com
SHARE

അടിസ്‌ഥാനശാസ്‌ത്ര പഠനഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ സമർഥർക്കു പ്രോത്സാഹനം നൽകാൻ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) ഫെലോഷിപ്പിന് ഓഗസ്റ്റ് 25ന് അകം അപേക്ഷ നൽകണം. http://kvpy.iisc.ac.in (ലിങ്ക്: Applications). 1250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 625 രൂപ. കോവിഡ് സാഹചര്യത്തിൽ യോഗ്യതാമാർക്കിൽ ഇളവുണ്ട്. ഇത്തവണ ഇന്റർവ്യൂ ഇല്ല.

∙പരിഗണിക്കുന്ന ശാസ്‌ത്രബിരുദ കോഴ്സുകൾ: ബിഎസ്‌സി, ബിഎസ്, ബി സ്‌റ്റാറ്റ്, ബി മാത്, ഇന്റഗ്രേറ്റഡ് എംഎസ്‌സി / എംഎസ്.

∙പഠനവിഷയങ്ങൾ: കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, സ്റ്റാറ്റ്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെൽ ബയോളജി, ഇക്കോളജി, മോളിക്യുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയൻസസ്, ബയോഇൻഫർമാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ്, ബയോമെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ സയൻസ്, ജിയോഫിസിക്സ്.

∙സ്‌ട്രീം എസ്എ: പത്താം ക്ലാസ് ജയിച്ച്, 2021 - 22ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്തു പതിനൊന്നിൽ ചേർന്നവർക്ക് അഭിരുചിപരീക്ഷയെഴുതാം. 2023 - 24–ൽ മേൽസൂചിപ്പിച്ച കോഴ്സുകളിലൊന്നിൽ ചേരുമ്പോഴേ ഫെലോഷിപ് ലഭിച്ചുതുടങ്ങൂ. 12ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50%. ഇതിലെ ഇടക്കാലത്ത് ചെലവു നൽകി, സയൻസ് ക്യാംപുകളിൽ പങ്കെടുപ്പിക്കും.

∙സ്‌ട്രീം എസ്‌എക്‌സ്: 2021-22ൽ സയൻസ് വിഷയങ്ങളെടുത്ത് 12–ാം ക്ലാസിൽ ചേർന്നവർ; 2022–23ൽ ബേസിക് സയൻസിൽ തുടർന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർ. 12ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50%.

∙ സ്‌ട്രീം എസ്ബി: 12 ജയിച്ച് 2021-22ൽ ബിഎസ്‌സിക്കു ചേർന്നവർ. ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% മാർക്ക് വാങ്ങിയിട്ടേ ഫെലോഷിപ് നൽകൂ; പട്ടിക, ഭിന്നശേഷി വിഭാഗക്കാരെങ്കിൽ 50%.

∙ ഫെലോഷിപ്: ബിരുദപഠനത്തിലെ ആദ്യ 3 വർഷം: മാസം 5000 രൂപയും വർഷം 20,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും. അടുത്ത 2 വർഷം (മാസ്റ്റേഴ്സ്) : മാസം 7000 രൂപയും വർഷം 28,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും.

∙ വിലാസം: The Convener, KVPY, Indian Institute of Science, Bengaluru - 560 012 (ഫോൺ : 080 - 22932975;applications.kvpy@iisc.ac.in).

∙ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനാണ് സഹായം. പക്ഷേ കോടതിവിധിപ്രകാരം ഒസിഐ / പിഐഒ വിഭാഗക്കാർക്കും പരീക്ഷയെഴുതാം.

∙ എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾചർ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ഈ സ്‌കീമിൽ ചേരാൻ കഴിയില്ല. വിദൂരപഠനത്തിനും ഫെലോഷിപ്പില്ല.

സിലക്‌ഷനെങ്ങനെ?

2021 നവംബർ 7നു വിവിധകേന്ദ്രങ്ങളിൽ നടത്തുന്ന കംപ്യൂട്ടർ ഉപയോഗിച്ചുള്ള അഭിരുചിപരീക്ഷയിലേക്കു ക്ഷണിക്കും. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷയെഴുതാം. 

English Summary:Kishore Vaigyanik Protsahan Yojana

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA