5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി: 28 വരെ അപേക്ഷിക്കാം

HIGHLIGHTS
  • യോഗ്യത പ്ലസ്ടു
llb
Representative Image. Photo Credit: By rawf8/ Shutterstock.com
SHARE

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. 28ന് വൈകിട്ട് 4 വരെ www.cee.kerala.gov.in എന്ന സൈറ്റിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 685 രൂപ. പട്ടികവിഭാഗം 345 രൂപ. ഇ–ചലാൻ വഴി പോസ്റ്റ് ഓഫിസിൽ അടയ്ക്കാനും സൗകര്യമുണ്ട്. വിവരങ്ങൾക്ക് www.cee.kerala.gov.in  

45% എങ്കിലും മാർക്കോടെ പ്ലസ്ടു ജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പിന്നാക്ക/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 42% / 40% മാർക്ക് മതി. 2021 ഡിസംബർ 31ന് 17 വയസ്സ് തികയണം. കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടണം. പട്ടികവിഭാഗം 5%. 

കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന 2 മണിക്കൂർ എൻട്രൻസ് പരീക്ഷയിൽ പൊതുവിജ്‌ഞാനം (45), ജനറൽ ഇംഗ്ലിഷ്  (60), നിയമപഠനത്തിനുള്ള അഭിരുചി (70), കണക്കും മാനസികശേഷിയും (25) എന്ന ക്രമത്തിൽ ആകെ 200 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾ. ഓരോ ശരിയുത്തരത്തിനും 3 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാ തീയതിയും സമയവും പിന്നീടറിയിക്കും. ബാച്‌ലർ ബിരുദവും നിയമബിരുദവും ചേർത്തു നൽകുന്ന ബിരുദമാണു ലഭിക്കുക. കോഴ്‌സിന്റെ അവസാന 6 മാസം പ്രായോഗിക പരിശീലനവുമുണ്ടാകും. 4 സർക്കാർ കോളജുകളിലായി ആകെ 360 സീറ്റുണ്ട്. 19 സ്വകാര്യ കോളജകളിൽ 2112 സീറ്റുകളും. പ്രഫഷനൽ കോളജ് പ്രവേശനത്തിന് കേരള സർക്കാർ മാനദണ്ഡപ്രകാരം സംവരണവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് നോക്കുക. ഫോൺ: 0471-2525300

English Summary: 5 Year Integrated LLB Course

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA