ADVERTISEMENT

യുജിസി പുതിയതായി അനുവദിച്ച ഓൺലൈൻ കോഴ്സുകൾ ഈ അക്കാദമിക് വർഷം ആരംഭിക്കാൻ കേരള സർവകലാശാല പ്രാഥമിക അപേക്ഷ നൽകി. സംസ്ഥാനത്ത് കേരള സർവകലാശാല മാത്രമേ ഇത്തരം കോഴ്സിന് അപേക്ഷിച്ചിട്ടുള്ളൂ. 5 ഡിഗ്രി കോഴ്സുകൾക്കും 3 പിജി കോഴ്സുകൾക്കുമാണ് വിദൂരവിദ്യാഭ്യാസ വിഭാഗം അപേക്ഷ നൽകിയത്. ഓപ്പൺ സർവകലാശാല ആരംഭിച്ചതിനെത്തുടർന്നുണ്ടാകുന്ന വിദ്യാർഥികളുടെ കുറവും ആഭ്യന്തര വരുമാനത്തിലെ കുറവും ഓൺലൈൻ കോഴ്‌സുകളിലൂടെ നികത്താമെന്നാണു കണക്കുകൂട്ടൽ. 

 

തമിഴ്നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ 42 സർവകലാശാലകൾക്ക് ഓൺലൈൻ കോഴ്സുകൾ നടത്താൻ യുജിസി അനുമതി ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യ സർവകലാശാലകളും ഓൺലൈൻ ബിരുദ കോഴ്‌സ് തുടങ്ങി. കേരള, കാലിക്കറ്റ്, എംജി സർവകലാശാലകൾക്ക് യുജിസി നിബന്ധന പ്രകാരമുള്ള സ്കോർ ഉള്ളതിനാൽ കോഴ്സിനു യോഗ്യതയുണ്ട്. യുജിസി അനുമതി ലഭിച്ച ശേഷം കേരള സിൻഡിക്കറ്റും അക്കാദമിക് കൗൺസിലും ചേർന്ന് കോഴ്‌സുകളുടെ നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനം കൈക്കൊള്ളും. അനുവാദം ലഭിച്ച സർവകലാശാലകൾക്ക് യുജിസിയുടെ മുൻകൂർ അനുമതി കൂടാതെ തന്നെ പ്രാക്ടിക്കൽ സൗകര്യം ആവശ്യമില്ലാത്ത കോഴ്‌സുകൾ ആരംഭിക്കാം. ഇവ റഗുലർ കോഴ്‌സുകൾക്കു തുല്യമായി നടത്താനുമാകും. പഠനച്ചെലവ് താരതമ്യേന കുറവായിരിക്കും.

English Summary: Online Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com