ADVERTISEMENT

" നമ്മുടെ എല്ലാ സ്വപ്‌നങ്ങളും സഫലമാകും, നമുക്ക് അതിനെ പിന്തുടരാനുള്ള ധൈര്യമുണ്ടെങ്കില്‍" എന്ന് പറഞ്ഞത് അനിമേഷന്‍ വ്യവസായത്തിലെ കുലപതിയും ശതകോടീശ്വരനുമായിരുന്ന വാള്‍ട്ട് ഡിസ്‌നിയാണ്. നമ്മുടെ നാട്ടിലെ ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ മെഡിസിനിലും എന്‍ജിനീയറിങ്ങിലും ഒരു കരിയര്‍ വേണമെന്ന് സ്വപ്‌നം കാണുന്നവരാണ്. പക്ഷേ, പലര്‍ക്കും അതിനെ പിന്തുടരാനുള്ള ആര്‍ജ്ജവം ഉണ്ടാകാറില്ല. ചിലര്‍ക്ക് അതിനോടുള്ള അഭിനിവേശക്കുറവാണ് പ്രശ്‌നമാകുന്നതെങ്കില്‍ മറ്റ് ചിലര്‍ക്ക് മുന്നില്‍ വിഭവങ്ങളുടെ പരിമിതിയാണ് വില്ലനാകാറുള്ളത്. കഴിവുണ്ടായിട്ടും സാമ്പത്തികമായ ചുറ്റുപാടുകള്‍ ഇല്ലാത്തതിന്റെ പേരില്‍ വലിയ സ്വപ്‌നങ്ങള്‍ കൈയ്യെത്തി പിടിക്കാനാകാതെ പോകുന്നവര്‍ നിരവധിയാണ്. ഇവിടെയാണ് വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങളെ ധൈര്യസമേതം പിന്തുടരാന്‍ അവര്‍ക്ക് കരുത്തേകുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ അനുഗ്രഹമാകുന്നത്.

വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് 90% വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന ആകാശ് ബൈജൂസിന്റെ ഇന്‍സ്റ്റന്റ് അഡ്മിഷന്‍ കം സ്‌കോളര്‍ഷിപ്പ് ടെസ്റ്റ്(iACST) ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പരീക്ഷയാണ്. പന്ത്രണ്ടാം ക്ലാസ് പാസ്സായവര്‍ക്കും എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് കൊണ്ട്, സൗകര്യപ്രദമായ ഏത് ദിവസവും ഈ പരീക്ഷ  എഴുതാം. പരീക്ഷ കഴിഞ്ഞാലുടന്‍ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി  കൈവരിച്ച സ്‌കോളര്‍ഷിപ്പിന്റെ വിവരങ്ങളും ശേഷിക്കുന്ന ഫീസിന്റെയും വിവരങ്ങള്‍ അറിയാനാകും. ഇത്തരത്തില്‍ കാലതാമസമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരപരീക്ഷകള്‍ക്കായുള്ള പരിശീലനം ആകാശ് ബൈജൂസിനൊപ്പം ആരംഭിക്കാവുന്നതാണ്.

നീറ്റ്, ജെഇഇ, സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, എന്‍ടിഎസ്ഇ, കെവിപിവൈ, ഒളിംപ്യാഡുകള്‍ ഉള്‍പ്പെടെ നിരവധി മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് ഏറ്റവും മികച്ച ക്ലാസ്‌റൂം, ഓണ്‍ലൈന്‍ പഠനനാനുഭവമാണ് ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.

എന്തു കൊണ്ട്  വിദ്യാര്‍ഥികള്‍ iACST  തിരഞ്ഞെടുക്കണം 

മിടുക്കരായ നിരവധി വിദ്യാര്‍ഥികള്‍ക്കൊപ്പം തങ്ങളുടെ കഴിവിന്റെ മാറ്റുരയ്ക്കാനും സ്‌കോളര്‍ഷിപ്പ് നേടി തങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരാനുമുള്ള ഒരു പൊതു പ്ലാറ്റ്‌ഫോമാണ്  iACST  ഒരുക്കുന്നത്. ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതുന്നതിനുള്ള കാരണങ്ങളും അതിന്റെ ഗുണഫലങ്ങളും ഇനി പറയുന്നവയാണ്:

90 % വരെ സ്‌കോളര്‍ഷിപ്പ് 

കഴിവുണ്ടായിട്ടും സാമ്പത്തിക ചുറ്റുപാടുകളില്ലാതെ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ്  iACST. 90 ശതമാനം  വരെ സ്‌കോളര്‍ഷിപ്പോടെ ആകാശ് ബൈജൂസില്‍ ചേര്‍ന്ന്, സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചോര്‍ത്ത് വിഷമിക്കാതെ വിവിധ മത്സര, സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുക്കാം.

ഉടനടി പ്രവേശനം

ഈ പരീക്ഷ എഴുതാനായി ഒരു പ്രത്യേക ദിവസം വരെ കാത്തിരിക്കേണ്ട എന്നതാണ് മറ്റൊരു ഗുണം. ഓണ്‍ലൈനായി ദിവസവും നടത്തപ്പെടുന്ന  iACST   ഉടനടി സ്‌കോളര്‍ഷിപ്പും പ്രവേശനവും  വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. തങ്ങള്‍ക്ക് സൗകര്യപ്രദമായ  തീയതിയും സ്ലോട്ടും തിരഞ്ഞെടുക്കാന്‍ ഇവിടെ സാധിക്കും. പരീക്ഷ എഴുതി സബ്മിറ്റ് ചെയത ഉടന്‍  വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ നേടിയ സ്‌കോളര്‍ഷിപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകും.ഈ സ്‌കോളര്‍ഷിപ്പുമായി ഉടനെ തന്നെ ആകാശ് ബൈജൂസില്‍ ചേര്‍ന്ന് എന്‍ട്രന്‍സ് പരിശീലനം ആരംഭിക്കാം.

ആദരവും അഭിനന്ദനവും

തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള സ്‌കോളര്‍ഷിപ്പ് നേടാനുളള അവസരം  iACST    വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു.  ലക്ഷ്യങ്ങളോട് എത്രമാത്രം സത്യസന്ധതയും അഭിനിവേശവും തങ്ങള്‍ പുലര്‍ത്തുന്നുണ്ടെന്ന് സ്വയം തിരിച്ചറിയാനും  വിദ്യാര്‍ഥികള്‍ക്ക് കഴിയും. ഇതിലൂടെ മറ്റുള്ളവരുടെ ആദരവും അഭിനന്ദനവും ഏറ്റുവാങ്ങുന്നതിനൊപ്പം അവനവനോടുള്ള മതിപ്പും വര്‍ദ്ധിക്കും.

സാമ്പത്തിക സമ്മർദം ലഘൂകരിക്കും
ഉയരുന്ന ട്യൂഷന്‍ ഫീസും കോവിഡ് ഉള്‍പ്പെടെയുള്ള മഹാമാരികള്‍ ഏല്‍പ്പിച്ച സാമ്പത്തിക ആഘാതവും മൂലം പല  കുടുംബങ്ങളും കുട്ടികളുടെ കരിയര്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശനിരക്ക് അപേക്ഷിക്കുന്ന സാഹചര്യമുണ്ട്. ഉയരുന്ന വായ്പ പലിശനിരക്, ഭക്ഷണം, യാത്ര എന്നിവയുടെ ചെലവ് കൂടുന്നതും പല മാതാപിതാക്കളെയും കടക്കെണിയിലാക്കുന്നു. ട്യൂഷന്‍ ഫീസില്‍ 90 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുക വഴി ഈ സാമ്പത്തിക സമ്മര്‍ദ്ദത്തെ ലഘൂകരിക്കുകയാണ്  iACST.

മത്സരാത്മക മനോഭാവം വളര്‍ത്തുന്നു

ആയിരക്കണക്കിന്  വിദ്യാര്‍ഥികള്‍ iACST  പരീക്ഷ എഴുതുകയും ഏറ്റവും കൂടുതല്‍ സ്‌കോളര്‍ഷിപ്പിനായി മത്സരിക്കുകയും ചെയ്യുന്നു. ഇത്  വിദ്യാര്‍ഥികളില്‍ ഒരു മത്സരാത്മക മനോഭാവം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ഭാവിയില്‍ അത്യന്തം വീറോടും വാശിയോടും മത്സരപരീക്ഷകളില്‍ പങ്കെടുക്കാനുള്ള പ്രചോദനം ഇത് വഴി ഇവര്‍ക്ക് ലഭിക്കും. ഒരു മത്സരാത്മക അന്തരീക്ഷത്തില്‍ വളരുന്നത്  നമ്മുടെ കുട്ടികളുടെ ആത്മവിശ്വാസത്തിന്റെ തോത് ഉയര്‍ത്താനും സഹായകമാണ്.

മികച്ച ക്ലാസ്‌റൂം, ഓണ്‍ലൈന്‍ പഠനം

കോച്ചിങ്ങിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരായി മാറിയ ആകാശിന്റെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിന്റെയും കീഴില്‍ വിദഗ്ധ പരിശീലനവും മെന്റര്‍ഷിപ്പുമാണ് പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. ക്ലാസ്‌റൂം പരിശീലനത്തിന്റെയും ഓണ്‍ലൈന്‍ പഠനത്തിന്റെയും ഏറ്റവും മികച്ച സാധ്യതകള്‍ ഒന്നിക്കുന്ന ആകാശ് ബൈജൂസിലെ മികവുറ്റ കോച്ചിങ്ങ് ഇവിടുത്തെ  വിദ്യാര്‍ഥികള്‍ക്ക് മത്സരപരീക്ഷകളിലും സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും മറ്റ്  വിദ്യാര്‍ഥികളെ അപേക്ഷിച്ച് വലിയ മുന്‍തൂക്കം നല്‍കുന്നു.

iACST  പരീക്ഷ വിവരങ്ങള്‍

യോഗ്യത:  8-12 ക്ലാസുകളില്‍ പഠിക്കുന്ന/ പാസ്സായ വിദ്യാര്‍ഥികള്‍.

തീയതി: എല്ലാ ദിവസവും(വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ തീയതി തിരഞ്ഞെടുക്കാം) 

സമയം: രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ (തിരഞ്ഞെടുത്ത പരീക്ഷ ദിവസം ലോഗിന്‍ വിന്‍ഡോയില്‍ ഈ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ജോയിന്‍ ചെയ്യാം) 

ദൈര്‍ഘ്യം: 60 മിനിട്ട്

മോഡ്- വീട്ടിലിരുന്ന് ഓണ്‍ലൈനായി

രജിസ്‌ട്രേഷന്‍ ഫീസ്- 200 രൂപ

എക്സാം ലിങ്ക്: https://iacst.aakash.ac

iACST  ക്കായി എങ്ങനെ തയ്യാറെടുക്കാം

ഏത് പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് നല്ല തയ്യാറെടുപ്പ് ആവശ്യമാണ്. iACST യുടെ കാര്യത്തിലും ഇത് ശരിയാണ്. ഇനി പറയുന്ന പഠന രീതികള്‍ പിന്തുടരുക വഴി വിദ്യാര്‍ഥികള്‍ക്ക്   iACST  ക്കായി കാര്യക്ഷമമായി തയ്യാറെടുക്കാനും പരമാവധി സ്‌കോളര്‍ഷിപ്പ് നേടാനുള്ള അവരുടെ സാധ്യത വര്‍ദ്ധിപ്പിക്കാനും കഴിയും. 

സിലബസും പരീക്ഷാ ക്രമവും

 iACST   ഉള്‍പ്പെടെ ഏത് പരീക്ഷയെയും മനസ്സിലാക്കാനും തയ്യാറെടുക്കാനും ആവശ്യമായ ആദ്യ കാര്യം സിലബസും പരീക്ഷ ക്രമവും മനസ്സിലാക്കുക എന്നതാണ്.   iACST  പരീക്ഷയുടെ സിലബസും പരീക്ഷാ ക്രമവും താഴെ പറയുന്ന വിധമാണ്.

ഒരു പഠന പദ്ധതി തയ്യാറാക്കുക

ഒരു പഠന പദ്ധതി തയ്യാറാക്കി തുടങ്ങുന്നതാണ്  ചിട്ടയോടെ പഠിക്കാനുള്ള ആദ്യ പടി. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ കുറിക്കുന്നത് കാര്യങ്ങള്‍ നീട്ടി വയ്ക്കുന്നത് ഒഴിവാക്കാനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും. iACST ക്ക് തയ്യാറെടുക്കുന്നതിനും എന്ത്, എപ്പോള്‍, എത്ര നേരത്തേക്ക് പഠിക്കണമെന്ന് ആസൂത്രണം ചെയ്യുന്നതിനും ദിവസവും ഒരു മണിക്കൂര്‍ മാറ്റി വയ്ക്കാം. 

പ്രധാനപ്പെട്ട ആശയങ്ങള്‍

ഓരോ വിഷയത്തിലെയും അടിസ്ഥാനകാര്യങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമാണ്. തിയറി പരമായ കാര്യങ്ങളെ കുറിച്ചും അവര്‍ക്ക് നല്ല ഗ്രാഹ്യമുണ്ടാകണം. ആശയങ്ങള്‍  മനസ്സിലുറപ്പിക്കാന്‍ വേണ്ടി ശ്രമിക്കണം. ഇതിനായി വിവിധ തരത്തിലുള്ള പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയും അറിയാത്തവ കണ്ടെത്തിയും പഠിക്കണം. ഒരു വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളിലെയും പ്രധാനപ്പെട്ട ആശയങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കിയിരിക്കണം. 

എന്‍സിഇആര്‍ടി സൊല്യൂഷന്‍സില്‍ ശ്രദ്ധ പതിപ്പിക്കാം

എന്‍സിഇആര്‍ടി സിലബസില്‍ അധിഷ്ഠിതമാണ്  iACST  പരീക്ഷ. അതിനാല്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളുടെ പരന്ന വായനയും ഇവയിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങളെ കുറിച്ചുള്ള ധാരണയും സഹായകമാണ്. ആകാശിന്റെ എന്‍സിഇആര്‍ടി സൊല്യൂഷന്‍സ്  iACST ക്ക് മാത്രമല്ല എന്‍സിഇആര്‍ടി സിലബസ് അടിസ്ഥാനമാക്കിയുള്ള വിവിധ മത്സരപരീക്ഷകള്‍ക്കും തയ്യാറെടുക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ്. പരിചയ സമ്പന്നരായ  ഫാക്കല്‍റ്റി അംഗങ്ങള്‍ ലളിതവും എളുപ്പം മനസ്സിലാകുന്നതുമായ വിധത്തിലാണ് ഇവയിലെ പഠനവിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഴത്തിലുള്ള ധാരണയ്ക്കായി ഓരോ എന്‍സിഇആര്‍ടി ചോദ്യവും ഓരോ സ്റ്റെപ്പായി വിശദീകരിച്ചിരിക്കുന്നു. ഓരോ ഭാഗവും കഴിഞ്ഞുള്ള കീ നോട്ടുകളും അടിസ്ഥാനവസ്തുതകള്‍ ഉള്‍പ്പെടുത്തിയ ഔട്ട്‌ലൈനും പ്രധാനപ്പെട്ട സമവാക്യങ്ങളും സുപ്രധാന പോയിന്റുകളുമെല്ലാം ചേര്‍ന്ന് ഇത് പരീക്ഷ പരിശീലനത്തില്‍ ഒരു അമൂല്യ സമ്പത്താണ്.  https://www.aakash.ac.in/ncert-solutions    എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. 

തയ്യാറെടുപ്പിന്റെ തോത് അവലോകനം ചെയ്യാം

ഒരാള്‍ എത്രമാത്രം തയ്യാറെടുപ്പ് നടത്തിയെന്നത് അവലോകനം ചെയ്യുന്നത് കൂടുതല്‍ മെച്ചപ്പെട്ട സ്‌കോറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സാംപിള്‍ പേപ്പറുകള്‍ക്കും മോക്ക് ടെസ്റ്റുകള്‍ക്കും ഇതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഉത്തരമേകാന്‍ ശ്രമിക്കണം. തങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും വേഗതയും കൃത്യതയും മെച്ചപ്പെടുത്താനും ഇത് അവരെ സഹായിക്കും. തങ്ങളുടെ മത്സരക്ഷമതയെ അളക്കാനും തയ്യാറെടുപ്പുകള്‍ ശരിയായ വിധത്തിലാണോ എന്ന് വിലയിരുത്താനും ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. 

ഓരോ കുട്ടിക്കും, അവരുടെ സാമ്പത്തിക പശ്ചാത്തലം എന്തായാലും, തങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരാനും സാക്ഷാത്ക്കരിക്കാനുമുള്ള അവസരം ഉണ്ടാകണം.  iACST  ലൂടെ ഇത്തരമൊരു അവസരമാണ് ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നത്.

English Summary:  Aakash iACST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com