ADVERTISEMENT

കോവിഡ് മഹാമാരി ലോകത്തെ കീഴ്മേൽ മറിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ പ്രവചനാതീതം. എന്നാൽ കോവിഡാനന്തര ലോകം സാങ്കേതിക വിദ്യാ മേഖലയിൽ ഒരു വൻ കുതിച്ചു ചാട്ടത്തിന് സാക്ഷിയാകുമെന്നാണു പല സർവേകളും പ്രവചിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങിയ എല്ലാ മേഖലയിലും ഒരു സാങ്കേതിക വിദ്യാ വിസ്ഫോടനം ലോകം പ്രതീക്ഷിക്കുന്നു. പരമ്പരാഗത ജോലി സങ്കൽപ്പങ്ങൾക്ക് വൻ തിരിച്ചടി നേരിടുന്ന സമയത്തു ഡിജിറ്റൽ മേഖല ഒരു വലിയ സാധ്യത തുറന്നിടുകയാണ്. എന്നാൽ ഈ മാറ്റങ്ങൾക്ക് ആവശ്യമായ സാങ്കേതിക വിജ്ഞാന പരിശീലനം നേടിയ മനുഷ്യവിഭവശേഷി ഇവിടെയുണ്ടോ?

നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക്ചെയിൻ, എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നിവയിൽ വൈദഗ്ധ്യം നേടിയ ഉദ്യോഗാർത്ഥികൾക്ക്‌ ലോകത്താകമാനം ആവശ്യക്കാർ ഏറി വരികയാണ്. നിർമിത ബുദ്ധിയുടെ കാര്യം മാത്രമെടുത്താൽ പ്രതിവർഷം 33.2 % വളർച്ചയാണ് 2020-2027 കാലഘട്ടത്തിൽ മാത്രം പ്രതീക്ഷിക്കുന്നതെന്നാണ് ഫോർച്യൂൺ ബിസിനസ് ഇൻസൈറ്സ് നടത്തിയ പഠനം പറയുന്നത്. എന്നാൽ ഈ മേഖലയിൽ നൈപുണ്യം നേടിയ ആളുകളുടെ അഭാവം ഈ വളർച്ചയെ പിന്നോട്ടടിക്കുമെന്നാണ് അനുമാനം.  

മഹാമാരി മുന്നിൽ കണ്ടല്ലെങ്കിലും കേരളം ഇക്കാര്യത്തിൽ ഒരു മുഴം മുന്നേ എറിഞ്ഞു എന്നു തന്നെ പറയാം. ഇൻഡസ്ട്രി 4.0 സൃഷ്ടിക്കുന്ന സാധ്യതകൾ മനസിലാക്കിയാണ് കേരള സർക്കാർ കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു ഓർഡിനൻസിലൂടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് ഇൻ കേരളയെ (IIITM-K) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയത്. 

Digital-University
Digital University Academic Block

നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, എക്കോളജിക്കൽ ഇൻഫോർമാറ്റിക്സ്, എന്നിങ്ങനെയുള്ള വിഷയങ്ങളിലെ ഉപരിപഠനമാണ് ഡിജിറ്റൽ സർവകലാശാലയുടെ പ്രത്യേകത. ഇന്ത്യയിലെ തന്നെ വലിയ ടെക്നോളജി പാർക്കുകളിൽ ഒന്നായ ടെക്നോപാർക് തിരുവനന്തപുരത്തിന്റെ നാലാമത് ഫേസ് ആയ ടെക്നോസിറ്റിയിൽ പുതുതായി നിർമിച്ച അത്യാധുനിക ക്യാമ്പസിലാണ് കോഴ്‌സുകൾ നടത്തുന്നത്. രാജ്യത്തെ തന്നെ മികച്ച ലാബ് സൗകര്യങ്ങൾ പഠനത്തിനൊപ്പം മികച്ച തൊഴിലധിഷ്ഠിത പരിശീലനം നേടാനും ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

അന്താരാഷ്ട്ര ജേർണലുകളിൽ തുടർച്ചയായി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന, അതത് മേഖലകളിൽ വിദഗ്ദ്ധരായ അധ്യാപകരാണ് ഡിജിറ്റൽ സർവകലാശാലയിലുള്ളത്. ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളോട് കിടപിടിക്കുന്ന കരിക്കുലമാണ് ഓരോ കോഴ്സിനും തയ്യാറാക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റലും ക്യാമ്പസ്സിന്റെ ഭാഗമാണ്.

പഠനത്തോടൊപ്പം പരിശീലനം, വരുമാനം 

വിദ്യാർഥികൾക്ക് വിവിധ സാങ്കേതിക വിദ്യകളിൽ പ്രായോഗിക പരിശീലനം നേടാൻ സർവകലാശാലയുടെ ഇന്നവേഷൻ സെന്ററുകളായ തിങ്ക്യുബേറ്റർ, കേരള ബ്ലോക്ക്ചെയിൻ അക്കാദമി എന്നിവയിലൂടെ സാധിക്കുന്നു. വിദ്യാർഥികൾക്ക് തങ്ങളുടെ മനസ്സിലുള്ള ആശയത്തെ പ്രോഡക്റ്റ് ആക്കി മാറ്റാൻ രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇൻക്യൂബേറ്ററായ മേക്കർ വില്ലജ് അവസരം നൽകുന്നു. 

സർവകലാശാല ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഭാഗമാകാനും അതിലൂടെ സ്റ്റൈപൻഡ് നേടാനും മൂന്നാം സെമസ്റ്റർ മുതൽ വിദ്യാർഥിക്കൾക്ക് അവസരം ലഭിക്കും. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാത്ത, എന്നാൽ അർഹതയുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനം സാധ്യമാക്കാൻ സർവകലാശാല നൽകുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. 'ഗേറ്റ്' (GATE) പാസായവർക്ക് എഐടിസിഇ (AICTE)യുടെ പി ജി സ്കോളർഷിപ്പിനും അർഹതയുണ്ടാകും.

മികച്ച സാധ്യതകൾ

Digital-University-Hostel-Block
Hostel Building of DUK

ലോകം ഒരു ചിപ്പിലേക്ക് ചുരുങ്ങുന്ന കാലം. കാറും, വീടും എന്തിന് കസേര പോലും ഇന്റർനെറ്റ്- ബന്ധിതം. ഈ സാങ്കേതിക വിദ്യ ആഴത്തിൽ മനസിലാക്കാൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ എന്ന വിഷയത്തിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള അവസരം രാജ്യത്ത് ഡിജിറ്റൽ സർവകലാശാലയിൽ മാത്രമാണുള്ളത്. 

കാലാവസ്ഥ വ്യതിയാനവും, പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളും ഒരു വലിയ ആശങ്കയാകുമ്പോൾ സാങ്കേതിക വിദ്യക്ക് എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിന് ഉത്തരമാണ് എക്കോളജിക്കൽ ഇൻഫോർമാറ്റിക്സ് എന്ന നൂതന വിഷയം. ഇങ്ങനെ ലോകമെങ്ങും ആവശ്യക്കാരേറെയുണ്ടാകാൻ സാധ്യതയുള്ള കോഴ്സുകളുടെ ഒരു വലിയ നിര തന്നെയുണ്ട് ഡിജിറ്റൽ സർവകലാശാലയിൽ.

അഡ്മിഷൻ ആരംഭിച്ചു

ഡിജിറ്റൽ സർവകലാശാലയുടെ എംടെക്, എം എസ്‌സി, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ആഗസ്റ്റ് 24 വരെ സ്വീകരിക്കും.

Hardtech-Event-at-Maker-Village-Kochi,-A--DU-Initiative
Photo From Hardtech Event by Maker Village Kochi-A Digital University Initiative

എഐസിടിഇ (AICTE) അംഗീകരിച്ച എം ടെക് കോഴ്സുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, സിഗ്നൽ പ്രോസസ്സിങ് ആൻഡ് ഓട്ടോമേഷൻ, കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ് എന്നീ നൂതന വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യാം.

കമ്പ്യൂട്ടർ സയൻസിലും എക്കോളജിയിലുമാണ് എംഎസ്‌സി പ്രോഗ്രാമുകൾ ഉള്ളത്. മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, ജിയോ സ്‌പേഷ്യൽ അനലിറ്റിക്സ് എന്നിവയാണ് എംഎസ്‌സി കമ്പ്യൂട്ടർ സയൻസിൽ ഉള്ള സ്പെഷ്യലൈസേഷൻ കോഴ്സുകൾ. എംഎസ്‌സി എക്കോളജി പ്രോഗ്രാമിൽ എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്‌പെഷലൈസ് ചെയ്യാം. ഇത് കൂടാതെ ഇ-ഗവേർണൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് https://duk.ac.in/admissions2021

English Summary:  Digital University Kerala: Admission 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com