സിബിഎസ്ഇ ക്ലാസ്സ്‌ 10, 12 സാംപിള്‍ ചോദ്യ പേപ്പറുകളില്‍ ആശയക്കുഴപ്പം

educart-cbse-sponsored-content
SHARE

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം 10, 12 ക്ലാസുകളിലേക്കുള്ള 2021-22 ടേം 1 ബോര്‍ഡ് എക്സാം സാംപിള്‍ പേപ്പറുകള്‍ സിബിഎസ്ഇ പുറത്തിറക്കി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ (Acad75/2021) സെപ്റ്റംബര്‍ 02നാണ് പ്രസിദ്ധീകരിച്ചത്. എല്ലാ പ്രധാന വിഷയങ്ങളിലെയും സാംപിള്‍ പേപ്പറും മാര്‍ക്കിങ് സ്കീം സൊല്യൂഷനുകളും ഈ ലിങ്കില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളെ(എംസിക്യു) അടിസ്ഥാനമാക്കിയുള്ള നവംബര്‍-ഡിസംബര്‍ ടേം 1 പരീക്ഷയെ എപ്രകാരം സമീപിക്കണമെന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വ്യക്തത നല്‍കുന്നതാണ് സാംപിള്‍ പേപ്പറുകള്‍. 

എന്നാല്‍ സിബിഎസ്ഇ പുറത്തിറക്കിയ സാംപിള്‍ പേപ്പറിലെ ചോദ്യങ്ങളുടെ എണ്ണത്തില്‍ വന്നിരിക്കുന്ന വ്യത്യാസം വിദ്യാര്‍ഥികള്‍ക്കും  അധ്യാപക സമൂഹത്തിനും  വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. സാധാരണ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ചോദ്യങ്ങള്‍ ചില വിഷയങ്ങള്‍ക്ക് ടേം 1 ചോദ്യപേപ്പര്‍ നല്‍കിയിരിക്കുന്നു. താഴെ പറയുന്ന വിഷയങ്ങളാണ് ആശയക്കുഴപ്പിന് കാരണമായിരിക്കുന്നത്.'

വിഷയം- ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍

സയന്‍സ്(ക്ലാസ് 10)- 50 ചോദ്യങ്ങള്‍(60 എണ്ണത്തില്‍ നിന്ന്) ടേം 1 പേപ്പറില്‍ വരേണ്ടത് 40 മാര്‍ക്ക്

സോഷ്യല്‍ സയന്‍സ്(ക്ലാസ് 10)-50 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍(60 എണ്ണത്തില്‍ നിന്ന്) ടേം 1 പേപ്പറില്‍ വരേണ്ടത് 40 മാര്‍ക്ക്

കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ക്ലാസ് 10) / 40 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍(50 എണ്ണത്തില്‍ നിന്ന്) ടേം 1 പേപ്പറില്‍ വരേണ്ടത് 25 മാര്‍ക്ക്

ഫിസിക്സ്(ക്ലാസ് 12)-45 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍(55 എണ്ണത്തില്‍ നിന്ന്) ടേം 1 പേപ്പറില്‍ വരേണ്ടത് 35 മാര്‍ക്ക്

ബയോളജി(ക്ലാസ് 12)-50 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍(60 എണ്ണത്തില്‍ നിന്ന്) ടേം 1 പേപ്പറില്‍ വരേണ്ടത് 35 മാര്‍ക്ക് 

കെമിസ്ട്രി(ക്ലാസ് 12)-45 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍(55 എണ്ണത്തില്‍ നിന്ന്) ടേം 1 പേപ്പറില്‍ വരേണ്ടത് 35 മാര്‍ക്ക്

അക്കൗണ്ടന്‍സി(ക്ലാസ് 12)-45 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍(54 എണ്ണത്തില്‍ നിന്ന്)ടേം 1 പേപ്പറില്‍ വരേണ്ടത് 40 മാര്‍ക്ക്

*ചില വിഷയങ്ങളിലെ ആകെ മാര്‍ക്കുകളില്‍ ക്രമക്കേട്

ടേം 1, ടേം 2 പരീക്ഷകള്‍ രണ്ടും 40 മാര്‍ക്കിന്‍റേതാണെന്ന് 2021 ജൂലൈ 22ന് പുറത്തിറക്കിയ സര്‍ക്കുലറില്‍( Acad- 53/2021) സിബിഎസ്ഇ വ്യക്തമാക്കിയിരുന്നതിനാല്‍ ഈ സാംപിള്‍ പേപ്പറുകള്‍ ആശയക്കുഴപ്പത്തിനിടയാക്കുന്നു. പല വിഷയങ്ങളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ മാര്‍ക്കാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ വിവിധ വിഭാഗങ്ങളിലെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മാര്‍ക്ക് ആകാന്‍ സാധ്യതയില്ല. 

എന്താണ് അധ്യാപകരും വിദ്യാര്‍ഥികളും ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?

ഈ സാംപിള്‍ പേപ്പറുകള്‍ അവലോകനം ചെയ്ത ശേഷം മൂന്ന് സാധ്യതകളാണ് സിബിഎസ്ഇ വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്. 

1. ടേം 1 ബോര്‍ഡ് പരീക്ഷയ്ക്ക് മേല്‍പറഞ്ഞ വിഷയങ്ങള്‍ക്ക് ഒരു മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യത്തിന് 0.7-0.8 മാര്‍ക്ക് വീതവും(40/45 അല്ലെങ്കില്‍ 40/50) മറ്റ് വിഷയങ്ങള്‍ക്ക് ഒരു മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യത്തിന് ഒരു മാര്‍ക്ക് വീതവുമാകും സിബിഎസ്ഇ നല്‍കിയിരിക്കുന്നത്. ഇങ്ങനെ ആകെ 40 മാര്‍ക്ക് നിലനിര്‍ത്താനാകും. 

2. ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു വിശദീകരണമോ അപ്ഡേറ്റോ സിബിഎസ്ഇ നല്‍കുമായിരിക്കും.

3. സിബിഎസ്ഇ ഒരു മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യത്തിന് ഒരു മാര്‍ക്ക് വെയിറ്റേജ് നിലനിര്‍ത്തി,  ഈ വിഷയങ്ങളിലെ ടേം 1, ടേം 2 മാര്‍ക്ക് ബ്രേക്ക്ഡൗണ്‍ മാറ്റുമായിരിക്കും. അതായത് ടേം 1ന് ടേം 2നേക്കാല്‍ കൂടുതല്‍ വെയിറ്റേജ് നല്‍കിക്കൊണ്ട്. എന്നാല്‍ ഇതിനും ഔദ്യോഗികമായ ഒരു വിശദീകരണം സിബിഎസ്ഇയില്‍ നിന്ന് വരേണ്ടതുണ്ട്.

എന്തായാലും സിബിഎസ്ഇ വൈകാതെ ഈ വിഷയത്തില്‍ ഒരു പുതിയ വിവരം  നല്‍കുമെന്ന് പ്രതീക്ഷിക്കാം. അതേ വരേക്കും ടേം 1 പരീക്ഷയുടെ പാറ്റേണ്‍ ഏതാണ്ട് ഇത് തന്നെയാണെന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നും നമുക്ക് കരുതാം. 

മറ്റൊരു സുപ്രധാന മാറ്റമുണ്ടായിരിക്കുന്നത് വിവിധ വിഷയങ്ങളില്‍ സിബിഎസ്ഇ ചില കൗതുകകരമായ ചോദ്യ രീതികള്‍ പരീക്ഷിച്ചിട്ടുണ്ട് എന്നതാണ്. താഴെ കാണുന്ന തരത്തിലുള്ള ഒരു മാര്‍ക്കിന്‍റെ കേസ് സ്റ്റഡി മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യം ഇത്തരത്തില്‍ ഒന്നാണ്.

educart-01
Standalone Case/ Source/ Competency-based MCQs

ഇതിനോടൊപ്പം പല വിഷയങ്ങളിലും അസേര്‍ഷന്‍/റീസണ്‍, ലേബലിങ്, ചിത്രാധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും അവതരിപ്പിച്ചിരിക്കുന്നു. മുന്‍പ് ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കായി വിദ്യാര്‍ഥികളെ തയ്യാറെടുപ്പിക്കുന്നതിന് സര്‍ക്കുലറില്‍ എഡ്യുകാര്‍ട്ടിന്‍റെ ഒരു സ്റ്റഡി മെറ്റീരിയല്‍ ബുക്കും സിബിഎസ്ഇ ശുപാര്‍ശ ചെയ്യുന്നുണ്ട്.

educart-02
Circular of Book Recommendation For New MCQ types Based On CBSE Term 1 Sample Paper

സിബിഎസ്ഇ ഒരു സാംപിള്‍ പേപ്പര്‍ മാത്രമേ പുറത്തിറക്കൂ എന്നതിനാല്‍ വിദ്യാര്‍ഥികള്‍  10, 12 ക്ലാസുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന സ്റ്റഡി മെറ്റീരിയല്‍ ബുക്ക് വച്ച് നവംബര്‍ വരെ പരിശീലിക്കുന്നത് ഗുണം ചെയ്യും. 

പുതിയ പാറ്റേണിലുള്ള ഒരു മാര്‍ക്കിന്‍റെ കേസ് സ്റ്റഡി അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും മറ്റ് തരത്തിലെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുമെല്ലാം ഈ സ്റ്റഡി ബുക്കില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്. ഓരോ ചാപ്റ്ററിലും അത്തരത്തിലുള്ള 80-100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഇതിലുണ്ട്; പ്രത്യേകിച്ച് ബയോളജി, സോഷ്യല്‍സയന്‍സ്, ഫിസിക്സ്, സയന്‍സ്, കണക്ക്  പോലുള്ള വിഷയങ്ങളില്‍. സിബിഎസ്ഇ സാംപിള്‍ ചോദ്യ പേപ്പറില്‍ ഉള്ളത് പോലെ താരതമ്യ പട്ടികയെ അടിസ്ഥാനമാക്കിയുള്ള എംസിക്യു, ലേബലിങ്ങ് എംസിക്യു, കേസ് സ്റ്റഡി അധിഷ്ഠിത എംസിക്യു, ചിത്രത്തെ അടിസ്ഥാനമാക്കിയുള്ള എംസിക്യു എന്നിവയെല്ലാം എഡ്യുകാര്‍ട്ട് ബുക്കിലുണ്ട്.

സിബിഎസ്ഇ സര്‍ക്കുലറില്‍ ശുപാര്‍ശ ചെയ്യുന്ന എഡ്യുകാര്‍ട്ട് സ്റ്റഡി മെറ്റീരിയല്‍ പുസ്തകത്തിന്‍റെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

ക്ലാസ് 10 ടേം 1 സ്റ്റഡി മെറ്റീരിയല്‍ ബുക്ക്

ക്ലാസ് 12 ടേം 1, 2 സ്റ്റഡി മെറ്റീരിയല്‍ ബുക്ക്

ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന സാംപിള്‍ പേപ്പറുകളുടെ അടിസ്ഥാനത്തിലാകും ടേം 1 ബോര്‍ഡ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയെന്ന് ചില സിബിഎസ്ഇ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ സമ്പൂര്‍ണ്ണമായ തയ്യാറെടുപ്പ് സമയത്തിന് പൂര്‍ത്തിയാക്കാന്‍ എന്‍സിഇആര്‍ടിയില്‍ ഊന്നി മുന്നോട്ട് പോകണമെന്നും സിബിഎസ്ഇ നിർദേശിക്കുന്നു. കൂടാതെ മേല്‍പറഞ്ഞ എഡ്യുകാര്‍ട്ട് പുസ്തകങ്ങളിലെ പുതിയ ടൈപ്പ് ചോദ്യങ്ങളും നവംബര്‍-ഡിസംബര്‍ 2021 ടേം 1 ബോര്‍ഡ് പരീക്ഷയ്ക്ക് വേണ്ടി പരിശീലിക്കേണ്ടതാണ്. 

ക്ലാസ് 10, ക്ലാസ് 12 സാംപിള്‍ പേപ്പറുകളുടെ പിഡിഎഫിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് എല്ലാ വിഷയങ്ങളുടെയും സാംപിള്‍ പേപ്പറുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

English Summary: Educart CBSE Study Material

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA