റിജു & പിഎസ്കെ ക്ലാസ്സസ് – മലയാള മനോരമ കരിയർ അവയർനസ് വെബിനാർ

riju-and-psk-classes-04
SHARE

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ എൻട്രൻസ് പരിശീലന കേന്ദ്രമായ റിജു & പിഎസ്കെ ക്ലാസ്സസ് മലയാള മനോരമയുടെ സഹകരണത്തോടെ കരിയർ അവയർനസ് വെബിനാർ സംഘടിപ്പിക്കുന്നു. 8, 9, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഏറെ പ്രയോജനകരമായ വിധത്തിലും അവരെ ഭാവിയിൽ വിവിധ മത്സരപരീക്ഷകൾക്ക് സജ്ജരാക്കുന്ന രീതിയിലും ഈ വെബിനാർ ഒരുക്കിയിരിക്കുന്നു. 

സെപ്റ്റംബര്‍ 12 (ഞായറാഴ്ച്ച) രാവിലെ 10 മണിക്ക് നടത്തുന്ന വെബിനാറിൽ ഈ രംഗത്തെ പ്രശസ്തരായവർ ക്ലാസ്സുകൾ നയിക്കുമെന്ന് റിജു & പിഎസ്കെ ഡയറക്ടർമാരായ പി. സുരേഷ് കുമാർ, റിജു ശങ്കർ, വി. അനിൽ കുമാർ എന്നിവർ അറിയിച്ചു.  വെബിനാർ സൗജന്യമായിരിക്കും. വെബിനാറിൽ പങ്കെടുക്കുന്നവർക്ക് റിജു & പിഎസ്കെ ക്ലാസ്സസ് 19 മുതൽ നടത്തുന്ന  എൻടിഎസ്ഇ സ്മാർട്ട് കോച്ചിങ്ങിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. 

riju-and-psk-classes-02

വിദ്യാഭ്യാസത്തെ തീർത്തും കച്ചവടമായി കാണാതെ മുന്നിലെത്തുന്ന കുട്ടികളോട് കാട്ടിയ ആത്മാർത്ഥതയുടെ പ്രതിഫലമാണ് 2012-ല്‍ പ്രവർത്തനം ആരംഭിച്ച റിജു & പിഎസ്കെ ക്ലാസ്സസിനെ കേരളത്തിൽ അറിയപ്പെടുന്ന എൻട്രൻസ് കോച്ചിങ് സെന്ററാക്കി മാറ്റിയത്. 

2018-ല്‍ റിജു & പിഎസ്കെ ക്ലാസ്സസ് ആരംഭിച്ച  ‘നമുക്കുയരാം’ ഹയര്‍സെക്കൻഡറി സൗജന്യ സ്കോളർഷിപ്പ് പദ്ധതിയുടെ വിജയം ഇതിന് ഉദാഹരണമാണ്. ‘നമുക്കുയരാം' സ്കോളർഷിപ്പ് പദ്ധതി ഇപ്പോൾ സീസൺ നാലിൽ എത്തി നിൽക്കുകയാണ്. പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍ / എയിഡഡ് സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ 40 വിദ്യാർഥികളെ കണ്ടെത്തി സൗജന്യ വിദ്യാഭ്യാസവും പഠന സാമഗ്രികള്‍, ഓണ്‍ലൈന്‍ കോച്ചിങ്, ഫീസ്‌, ടാബ്, ഓണ്‍ലൈന്‍ ട്യൂഷന്‍, യൂണിഫോം തുടങ്ങിയവ നല്‍കി അവരെ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്നതാണ് നമുക്കുയരാം സ്കോളര്‍ഷിപ്പ് പദ്ധതി. ബീഹാറിൽ ആനന്ദ് കുമാർ നടപ്പിലാക്കിയ ‘ബീഹാർ തേർട്ടി’ മോഡലിൽ നിന്നാണ് ‘സൂപ്പർ ഫോർട്ടി’ എന്ന തരത്തിൽ ‘നമുക്കുയരാം’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

riju-and-psk-classes

റിജു & പിഎസ്കെ ക്ലാസ്സസ് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് മികച്ച വിജയമാണ് നേടാൻ കഴിയുന്നത്. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ  അഖിലേന്ത്യതലത്തിൽ 57ാം റാങ്ക് നേടിയ  വടക്കാഞ്ചേരി സ്വദേശി എസ്. അദ്വൈത് കൃഷ്ണ റിജു & പിഎസ്കെ ക്ലാസ്സസിലെ വിദ്യാർഥിയായിരുന്നു. 720-ൽ 702 മാർക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്. കുട്ടികളെ ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ തന്നെ ഭാവി മുന്നിൽ കാണാൻ പഠിപ്പിച്ച് അവരെ ഡോക്ടർമാരും  എൻജിനീയർമാരും ശാസ്ത്രജ്ഞന്മാരുമൊക്കെയായി വാർത്തെടുത്ത് രാജ്യത്തിന്റെ ഉത്തമപൗരന്മാരാക്കി മാറ്റുക എന്ന വലിയ ദൗത്യമാണ് റിജു & പിഎസ്കെ ക്ലാസ്സസ് ചെയ്യുന്നത്. ഇങ്ങനെ അയ്യായിരത്തിലധികം കുട്ടികളെ സൃഷ്ടിക്കുവാൻ ഇതുവരെ റിജു & പിഎസ്കെ ക്ലാസ്സസിനു കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് കുട്ടികൾ ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ സർവകലാശാലകളിൽ പഠിക്കുകയും ചെയ്യുന്നുണ്ട്. 

കരിയർ അവയർനെസ് വെബിനാർ (CAP) ൽ പങ്കെടുക്കുന്നതിലൂടെ ഭാവിയെ സീരിയസ് ആയി കാണാനും പുതിയ വഴികൾ മനസിലാക്കുന്നതിനും അവസരമൊരുക്കുകയാണെന്നു ഡയറക്ടർമാരായ പി. സുരേഷ് കുമാർ, റിജു ശങ്കർ, വി. അനിൽ കുമാർ എന്നിവർ അറിയിച്ചു.

കരിയർ അവയർനെസ് വെബിനാറിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ  8589005678 എന്ന നമ്പറിൽ മിസ്സ്കാൾ ചെയ്യേണ്ടതാണ്.

വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ: Click Here

കൂടുതൽ വിവരങ്ങൾക്ക്

www.rijuandpskclasses.com 

https://www.youtube.com/rijuandpskonlineclasses 

https://www.facebook.com/RijuandPSKClasses 

https://www.instagram.com/rijuandpskclasses 

English Summary: Riju &PSK Classes

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS