തൊഴിലവസരം ഒരുക്കി ജെയിന്‍ ബി.വോക്ക് (B.Voc) ബിരുദം

jain-skills-logo
SHARE

അഭിരുചിക്കനുയോജ്യമായ തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യം നേടുന്നതിനുള്ള പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ ബിരുദതല വിദ്യാഭ്യാസം നേടുന്നതിനായി യുജിസി ആവിഷ്‌കരിക്കുകയും സര്‍വകലാശാല അംഗീകരിച്ചു നടപ്പിലാക്കുകയും ചെയ്യുന്ന  ത്രിവര്‍ഷ ബിരുദ കോഴ്‌സാണ് ബി.വോക്ക്( ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍). 

uk-skills-federation-logo

സിലബസില്‍ 60 ശതമാനവും തിരഞ്ഞെടുത്ത തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുന്നതിനുള്ള പരിശീലനത്തിന് അര്‍പ്പിച്ചിട്ടുള്ള ഈ കോഴ്‌സിന്റെ വേറിട്ട പ്രത്യേകത ഒരുവര്‍ഷ പഠന ശേഷം ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷ പഠന ശേഷം അഡ്വാന്‍സ് ഡിപ്ലോമ കരസ്ഥമാക്കി പഠനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. 

isdc-logo

ജെയിന്‍ സര്‍വ്വകലാശാലയില്‍ അക്കൗണ്ടിംഗ് (Accredited by ACCA), ഡിജിറ്റല്‍ ആര്‍ട്ട്‌സ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് ആന്‍ഡ് ഏവിയേഷന്‍ മാനേജ്‌മെന്റ്,ഫാഷന്‍ ഡിസൈനിങ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഐടി, റീടെയില്‍, ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങി 17 വിവിധ ആധുനിക വിഷയങ്ങള്‍ ഐച്ഛികമായി തിരഞ്ഞെടുത്ത് പഠിക്കാവുന്ന ബി.വോക്ക് ഡിഗ്രി കോഴ്‌സുകളാണുള്ളത്. 

jain-university-b-voc-course-featured-image-main

തിരഞ്ഞെടുക്കുന്ന ഐച്ഛിക വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം നേടുന്നതിന് അവസരമൊരുക്കുവാന്‍ കേരളത്തിലുടനീളം പരിശീലന കേന്ദ്രങ്ങളുമായും തൊഴില്‍ സ്ഥാപനങ്ങളുമായും സഹകരിച്ചും; NSDC,UK Skills Federation എന്നിവയുടെ അംഗീകാരത്തോടെയും നല്‍കിവരുന്ന ഈ ബിരുഗം പഠിച്ചിറങ്ങിയ ഉടനെ തൊഴില്‍ നേടാനോ അല്ലെങ്കില്‍ തൊഴില്‍ സംരംഭം തുടങ്ങുന്നതിനോ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.

nsdc-logo

ബിരുദാനന്തര ബിരുദമോ പ്രഫഷണല്‍ വിദ്യാഭ്യാസമോ നേടുന്നതിനും നിയമനങ്ങള്‍ക്കുള്ള മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും മറ്റു ബിരുദങ്ങള്‍ പോലെ തന്നെ ജയിന്‍ സര്‍വ്വകലാശാല നല്‍കി വരുന്ന ബി.വോക്ക് ബിരുദവും അംഗീകൃതമാണ്.കേരളത്തില്‍ പി.എസ്.സി നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് ബി.വോക്ക് മറ്റ് ബിരുദങ്ങള്‍ക്ക് സമാനമായി അംഗീകരിച്ചിട്ടുണ്ട്. പ്ലസ്ടു വിജയിച്ച ഏതൊരാള്‍ക്കും മറ്റു നിബന്ധനകള്‍ ഇല്ലാതെ ബി.വോക്ക് ഡിഗ്രി കോഴ്‌സിന് ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +919656297777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Content Summary : Jain University B.Voc Course

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA